ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫീസർക്ക് തടവും പിഴയും

ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫീസർ രഞ്ചിത്ത് ലക്ഷ്‌മണിന് തടവും പിഴയും

10 വർഷം തടവും 20000 രൂപ പിഴയുമാണ് ശിക്ഷ

കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് എം ടി ജലജാറാണിയാണ് ശിക്ഷ വിധിച്ചത്

2021 ൽ വീട്ടിൽ മാസിക വിൽക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്

വനിതാ സെൽ ഇൻസ്പെക്ടർ പി. കമലാക്ഷിയാണ് കുറ്റപത്രം നൽകിയത്

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രീത കുമാരി ഹാജരായി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും