കോടതിവരാന്തയിൽ കക്ഷികൾ തമ്മിലടിച്ചു. അഭിഭാഷകർ ഇടപെട്ടതോടെയാണ് ഇരുകൂട്ടരും ശാന്തരായത്. വ്യാഴാഴ്ച കോടതി കൂടുന്നതിന് മുൻപ് പയ്യന്നൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വരാന്തയിലാണ് വാക്കേറ്റമുണ്ടായത്. കോരൻപീടികയിൽ പോലീസുദ്യോഗസ്ഥനെ വെട്ടിയ കേസ് കോടതി പരിഗണിച്ചിരുന്നു. ഇതിനായി എത്തിയ കക്ഷികൾ മറ്റൊരു കേസിൽ എതിർകക്ഷികളായവരുടെ കേസും കോടതി പരിഗണനയ്ക്ക് വിളിച്ചിരുന്നു. രണ്ടു കൂട്ടരും തമ്മിൽ തുടങ്ങിയ വാക്കേറ്റമാണ് കൈയാങ്കളിയിൽ കലാശിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന അഭിഭാഷകരിടപ്പെട്ട് രംഗം ശാന്തമാക്കി.