കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി(റെഗുലർ/സപ്ലിമെന്ററി) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഉത്തരക്കടലാസിൻ്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 4-3-2025 വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.

പരീക്ഷാ വിജ്ഞാപനം

02.04.2025 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 11.03.2025 മുതൽ 15.03.2025 വരെ പിഴയില്ലാതെയും 17.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും