തളിപ്പറമ്പിൽ 17 കാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത കേസിൽ വിധി

17 കാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത സംഭവത്തിൽ ഒന്നാം പ്രതിയെ ഏഴ് വർഷം കഠിനതടവിനും 75,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. വയനാട് തൊണ്ടർനാട് കോറോത്തെ പോയിറ്റിക്കൽ വീട്ടിൽ ചന്ദ്രന്റെ മകൻ കെ.സി.വിജേഷ്നെയാണ് ശിക്ഷിച്ചത്.
രണ്ടാം പ്രതി പുൽപ്പള്ളി പാതിരിയിലെ കുന്നത്ത് ചിറയിൽ വീട്ടിൽ കെ.കെ.മനോജ് നെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.

തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജി ആർ.രാജേഷാണ് ശിക്ഷ വിധിച്ചത്. 2022 സപ്ത‌ംബർ 14 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടിയെ പ്രതി കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയുമായി വീട്ടിലെത്തിയ സംഘത്തെ വിജേഷിൻ്റെ വീട്ടുകാർ സ്വീകരിക്കാത്തതിനെ തുടർന്ന് ഇവർ മറ്റൊരു വീട്ടിലെത്തി താമസിക്കുകയായിരുന്നു.തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയാണ് പ്രതികളെ പിടികൂടിയത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
തളിപ്പറമ്പ് പോലീസ് പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പരിചയപ്പെട്ടത്

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും