വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അം​ഗ സമാശ്വാസ നിധി ധനസഹായ വിതരണോദ്ഘാടനം 22 ന്

സഹകരണവകുപ്പിന്റെ അം​ഗ സമാശ്വാസ നിധി ധനസഹായ വിതരണോദ്ഘാടനം ഫെബ്രുവരി 22ന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ കലക്ടർ അരുൺ കെ. വിജയൻ എന്നിവർ പങ്കെടുക്കും. ​

കോടതിയില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

സിവില്‍ ജുഡീഷ്യറി വകുപ്പില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി തളിപ്പറമ്പില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷകര്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവര്‍ ആയിരിക്കണം. 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടുള്ളതല്ല. കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ ബയോഡാറ്റയും (മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ) വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും പെന്‍ഷന്‍ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകൾ സമർപ്പിക്കണം. മാർച്ച് മൂന്നിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷകൾ സമർപ്പിക്കാം. വിലാസം- ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി, പിന്‍ 670101. ‌ഫോണ്‍ : 04902341008

കിക്മ എം.ബി.എ അഭിമുഖം

തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്കുള്ള പ്രവേശനത്തിന് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 25 ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ കാള്‍ടെക്‌സ് ചേനോളി ജംഗ്ഷനിലുളള സഹകരണ പരിശീലന കേന്ദ്രത്തിലാണ് അഭിമുഖം. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഉണ്ടാകും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് തയ്യാറെടുക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍- 8547618290, 9447002106, വെബ്‌സൈറ്റ്-www.kicma.ac.in

ഓക്‌സെല്ലോ’ സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീ

ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന ‘ഓക്‌സെല്ലോ’ സംസ്ഥാനതല ക്യാമ്പയിന് തുടക്കമാകുന്നു. അയല്‍ക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ യുവതികളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടതലത്തില്‍ ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഒപ്പം നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവയെ പുനഃസംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. വാര്‍ഡ്തലത്തിലും പഞ്ചായത്ത്തലത്തിലും ഓക്‌സിലറി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യങ്ങളും രൂപീകരിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം വി ജയന്‍ പറഞ്ഞു. കൂടാതെ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഓരോ ജില്ലയിലും ഒരു ബ്ലോ
ക്ക് വീതം തിരഞ്ഞെടുത്ത് ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണത്തിന് തുടക്കമിടും. ഒരു കുടുംബത്തിലെ തന്നെ 18നും 40നും ഇടയില്‍ പ്രായമുള്ള ഒന്നിലധികം യുവതികള്‍ക്ക് അംഗത്വമെടുക്കാനാകും. സി.ഡി.എസുകളില്‍ നിന്നാണ് അഫിലിയേഷന്‍ എടുക്കേണ്ടത്. ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണത്തോടൊപ്പം അംഗങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കിക്കൊണ്ട് സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കാന്‍ സഹായിക്കുക എന്നതും ക്യാമ്പയിന്റെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി തദ്ദേശീയമായ ബിസിനസ് മാതൃകകള്‍ സംബന്ധിച്ച് പഠിക്കുന്നതിനും നവീന സംരംഭങ്ങള്‍ തുടങ്ങുന്നതിനും അവസരമൊരുക്കും. ആവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനങ്ങളും സാമ്പത്തിക സഹായവും ഇതോടൊപ്പം ലഭ്യമാക്കും. വൈജ്ഞാനിക മേഖലയിലെ തൊഴില്‍ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തും. കുടുംബശ്രീക്ക് ശക്തമായ യുവനിരയെ വാര്‍ത്തെടുക്കുക എന്നതു ലക്ഷ്യമിട്ട് 2021 ലാണ് സംസ്ഥാനത്ത് ആദ്യമായി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചത്. തുടര്‍ന്ന് ഓക്‌സോമീറ്റ്, മീറ്റ് ദ് ന്യൂ ക്യാമ്പയിനുകളും കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു.

ദേവസ്വം പട്ടയകേസുകളുടെ വിചാരണ തീയതി മാറ്റി

ഇരിട്ടി, തലശ്ശേരി ലാന്‍ഡ് ട്രിബ്യൂണലില്‍ ഫെബ്രുവരി 28 ന് നടത്താനിരുന്ന ദേവസ്വം പട്ടയകേസുകളുടെ വിചാരണ ഫെബ്രുവരി 25 ലേക്കും ഫെബ്രുവരി 27 ലെ വിചാരണ മാര്‍ച്ച് ഒന്നിലേക്കും മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

വാല്വേഷന്‍ അസിസ്റ്റന്റ്

കണ്ണൂര്‍ നഗരപാത വികസന പദ്ധതിയില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്വേഷന്‍ തയ്യാറാക്കുന്നതിന് വാല്വേഷന്‍ അസി.തസ്തികയില്‍ 755 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ഡിറ്റേയില്‍ഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും ഓട്ടോകാഡിലും പ്രാവീണ്യമുള്ള സാങ്കേതിക പരിജ്ഞാനമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചിനകം കെ.ആര്‍എഫ്.ബി യുടെ അലവില്‍ ഒറ്റത്തെങ്ങ് ക്ഷേത്രത്തിനു സമീപമുള്ള ഓഫീസിലോ krfbkannur@gmail.com എന്ന മെയില്‍ ഐഡിയിലോ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2931340

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സയന്‍സ് പാര്‍ക്കിലെ കോണ്‍ഫറന്‍സ് ഹാളിലുള്ള പഴയ കര്‍ട്ടനുകള്‍ മാറ്റി നിശ്ചിത അളവില്‍ സീബ്ര ബ്ലൈന്‍ഡ്സ് കര്‍ട്ടന്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 28 ന് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 0497 2700205

ക്വട്ടേഷന്‍ ക്ഷണിച്ചു

ജി.വി.എച്ച്.എസ് കതിരൂരില്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററിലെ ജി.എസ്.ടി അസിസ്റ്റന്റ് ലാബുകളിലേക്ക്, ഉപകരണങ്ങള്‍, ഫര്‍ണ്ണീച്ചര്‍ എത്തിച്ച് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് നാല് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 9061111175

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും