കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ ടൈം ടേബിൾ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ 2023 അഡ്മിഷൻ  ഇന്റെഗ്രേറ്റഡ്‌ എം.പി.ഇ.എസ്‌ വിദ്യാർഥികളുടെ (മൈഗ്രേഷൻ)  ഒന്നാം സെമസ്റ്റർ   ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ്  (സി.ബി.സി.എസ്.എസ്- റെഗുലർ), നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക്  പിഴയില്ലാതെ 24.02.2025 വരെയും പിഴയോടുകൂടി  26.02.2025 വരെയും  അപേക്ഷിക്കാം .

 പരീക്ഷാഫലം 

    നാലാം       സെമസ്റ്റർ    ബി.എ/ബി.എ    അഫ്സൽ-ഉൽ ഉലമ/  ബി.കോം/ ബി.ബി.എ പ്രൈവറ്റ്റജിസ്ട്രേഷൻ – റെഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2020  – 2022 അഡ്മിഷൻ) ഏപ്രിൽ 2024  പരീക്ഷകളുടേയും ബി.കോം  അഡിഷണൽ കോ – ഓപ്പറേഷൻ (2022-2023 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷകളുടേയും  പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്‌ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന,സൂക്ഷ്മപരിശോധന,പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 07.03.2025 വരെ സ്വീകരിക്കുന്നതാണ്.

     ഏഴാം സെമസ്റ്റർ ബി. എ. എൽ. എൽ. ബി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2024  പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും  ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 06-03-2025 വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.

       ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേർണിങ്ങ് പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്റർ ഒക്ടോബർ 2024  (R/S/I) പരീക്ഷകളുടെ  ഫലം    പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 06.03.2025 വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.

 പരീക്ഷാ വിജ്ഞാപനം

 25.04.2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക് 11.03.2025 മുതൽ  18.03.2025 വരെ  പിഴയില്ലാതെയും 20.03.2025 വരെ  പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും