പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകിയത് ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് നയത്തിന്റെ ഭാഗമെന്ന് സന്ദീപ് വാര്യര്‍. നേരത്തെ സമാനമായ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ഔത്സുക്യം എന്തുകൊണ്ടാണ് ഇപ്പോള്‍ കാണിക്കാത്തതെന്ന് സന്ദീപ് ചോദിച്ചു. പിസി ജോര്‍ജ് നടത്തിയിട്ടുള്ള പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്യുന്നതില്‍ വലിയ കാലതാമസമുണ്ടായതിന് പിന്നില്‍ ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമാണെന്ന് അദ്ദേഹം ആരോപിച്ചു. ട്വന്റിഫോറിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.നീതി നിര്‍വഹണം കോടതികളുള്ളത് കൊണ്ട് മാത്രം നടപ്പാകുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. പിസി ജോര്‍ജ് ഈ പ്രസ്താവനകള്‍ നടത്തിയിട്ടു മാസങ്ങള്‍ എത്രയായി. രണ്ടു മാസത്തിലധികമായി. അദ്ദേഹത്തിനെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ തയാറായില്ല.
പി സി ജോര്‍ജിന്റെ ഭാഗത്ത് നിന്ന് ഇത് ആദ്യത്തെ സംഭവമല്ലല്ലോ എന്നും അദ്ദേഹം നിരന്തരമായി വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തി വരികയാണെന്നും സന്ദീപ് പറഞ്ഞു. ഒന്നോ രണ്ടോ തവണയായിരുന്നെങ്കില്‍ സ്വാഭാവികമായും നീതി ന്യായ കോടതികള്‍ അതിനനുസരിച്ചുള്ള പരിഗണനകള്‍ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് നല്‍കേണ്ടതായിരുന്നുവെന്നും എന്നാല്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് രാജ്യത്തെ കോടതികളുടെ ശ്രദ്ധയില്‍ വരുമല്ലോ എന്നും അദ്ദേഹം ചോദിച്ചു.