നവീകരിച്ച കുളപ്പുറം കമ്പനി- പലയാട് അംബേദ്ക്കർ റോഡ് ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു

ചെറുതാഴം പഞ്ചായത്തിലെ നവീകരിച്ച കുളപ്പുറം കമ്പനി- പലയാട് അംബേദ്ക്കർ – മെഡിക്കൽ കോളേജ് റോഡ് ഉദ്ഘാടനം മത്സ്യബന്ധന, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. എം വിജിൻ എം.എൽ.എ അധ്യക്ഷനായി. കുളപ്പുറത്ത് നടന്ന പരിപാടിയിൽ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ
ഇ ലിൻഡ റിപ്പോർട്ട് അവതരിപ്പിച്ചു.
1567 മീറ്റർ നീളമുള്ള റോഡിൻ്റെ നവീകരണ പ്രവൃത്തിക്ക്  70 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. വിളയാങ്കോട് നാഷണൽ ഹൈവേയിൽ നിന്ന് ആരംഭിച്ച് 800 മീറ്റർ നീളത്തിൽ 4.50 മീറ്റർ വീതിയിൽ മെക്കാഡം ടാറിംഗും ബാക്കി 767 മീറ്റർ നീളത്തിൽ 3.10 മീറ്റർ വീതിയിൽ സാധാരണ ടാറിംഗുമാണ് ചെയ്തിരിക്കുന്നത്. ഹാർബർ എഞ്ചിനിയറിംഗ്‌ വകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്. ചെറുതാഴം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി ഉണ്ണികൃഷ്ണൻ, അംഗങ്ങളായ ടി.വി കമല, കെ.വി ബിന്ദു, ടി.വി കുഞ്ഞികണ്ണൻ, എ മാധവൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും