കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ പുനർ വിജ്ഞാപനം

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ  രണ്ടാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/  എം പി ഇ എസ്  ( സി ബി സി എസ് എസ്- റെഗുലർ/സപ്പ്ളിമെന്‍ററി), മെയ്   2025  പരീക്ഷകൾക്ക് പിഴയില്ലാതെ 2025 മാർച്ച്   3 മുതൽ 10  വരെയും പിഴയോട് കൂടെ മാർച്ച്  12  വരെയും അപേക്ഷിക്കാം.

പരീക്ഷാ  പുനർ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

02.04.2025 ന് ആരംഭിക്കുന്ന,  അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ  ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് 05.03.2025 മുതൽ 11.03.2025 വരെ പിഴയില്ലാതെയും13.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

01.04.2025 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് 28.02.2025  മുതൽ 05.03.2025 വരെ പിഴയില്ലാതെയും 07.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

പ്രൊജക്ട്  മൂല്യനിർണയം / വൈവ വോസി

ആറാം സെമസ്റ്റർ ബി. എ. പൊളിറ്റിക്കൽ സയൻസ് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി ) (ഏപ്രിൽ 2025) പ്രൊജക്ട് മൂല്യനിർണയം / വൈവവോസ്‌ പരീക്ഷകൾ 2025 മാർച്ച് 5 മുതൽ 10 വരെ അതാത് കോളേജുകളിൽവെച്ച് നടക്കും . വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .

ആറാം  സെമസ്റ്റർ   ബി.സി.എ. ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി ) (ഏപ്രിൽ 2025)   പ്രാക്ടിക്കൽ / പ്രോജക്ട് മൂല്യനിർണയം / വൈവ വോസ്‌ പരീക്ഷകൾ 2025 ഫെബ്രുവരി  27 മുതൽ മാർച്ച്  7 വരെ അതാത് കോളേജുകളിൽ വെച്ച് നടക്കും . വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്

പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ,

ആറാം   സെമസ്റ്റർ   ബി എസ് സി  മാത്തമാറ്റിക്സ്   ഓണേഴ്സ് ഡിഗ്രി   ഏപ്രിൽ 2025 പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ, 2025 ഫെബ്രുവരി 27 , 28   തീയതികളിൽ   നടക്കും .   വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും