ജ്യൂസ് കടയിൽ തർക്കം; കടയുടമയ്ക്ക് ദാരുണാന്ത്യം

വാഴക്കോട് ജ്യൂസ് കടയിൽ തർക്കത്തിനിടെ കടയുടമയ്ക്ക് ദാരുണാന്ത്യം. അബ്ദുൽ അസീസ് ആണ് മരിച്ചത്. തർക്കത്തിനിടെ കടയിലെത്തിയവർ അബ്ദുൽ അസീസിനെ പിടിച്ചുതളളുകയായിരുന്നു. നിലത്തുവീണ അസീസിന് മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ജ്യൂസ് കുടിക്കാൻ വന്നവരാണ് അബ്ദുൽ അസീസിനെ തള്ളിയിട്ടത്. കടയിലെത്തിയ കാർ യാത്രക്കാർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും