മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ ജനങ്ങൾക്ക് കഠിനമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നതായി പരാതി. സംഭവത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ആരോഗ്യ വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ റേഷൻ കട വഴി വിതരണം ചെയ്ത ഗോതമ്പ് ആണ് മുടി കൊഴിയുന്നതിന് കാരണമെന്ന് കണ്ടെത്തി.
ഇത്തരത്തിൽ അമിതമായി സെലീനിയം അടങ്ങിയ ഭക്ഷണം കഴിച്ചവരിൽ സിങ്കിന്റെ അളവ് കുറഞ്ഞതായും കണ്ടെത്തി. കഴിച്ച ഭക്ഷണമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പരിഭ്രാന്തിയിലായിരിക്കുകായാണ് ജനങ്ങൾ.
2024 ഡിസംബർ മുതൽ ഈ വർഷം ആദ്യം വരെയുള്ള കണക്കുകൾ പ്രകാരം 18 ഗ്രാമങ്ങളിലായി ഏകദേശം 300 വ്യക്തികൾക്ക് മുടി കൊഴിഞ്ഞെന്നും പലരിലും കഷണ്ടി രൂപപ്പെട്ടതായും കണ്ടെത്തി.ഇതിൽ കൂടുതലും കോളജ് വിദ്യാർത്ഥികളും ,പെൺകുട്ടികളുമാണ്.എട്ട് വയസ്സ് മുതൽ 72 വയസ്സ് വരെയുള്ള ആളുകൾക്ക് കഷണ്ടി ഉണ്ടാകുന്നതായി ഡോ. ബസസ്കർ പറയുന്നു.