സുഡാനിൽ സൈനിക വിമാനം തകര്‍ന്ന് 46 മരണം

സുഡാനിൽ സൈനിക വിമാനം തകർന്നുവീണ് 46 പേർ മരിച്ചു. പത്തുപേർക്ക് പരുക്കേറ്റു. ഖാർതൂം നഗരത്തിന് സമീപം ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. വടക്കൻ ഒംദർമാനിലെ വാദി സൈദാൻ സൈനിക വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.

മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കം കൊല്ലപ്പെട്ടു എന്നാണ് വിവരം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരിൽ സിവിലിയൻമാരും ഉൾപ്പെട്ടിട്ടുണ്ട്. പ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും