താമരശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ 65കാരൻ മരിച്ചു

താമരശ്ശേരിയിൽ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ഭാസ്കരൻ (65) ആണ് മരിച്ചത്. സ്വന്തം വീടിൻ്റെ ടറസിന് മുകളിൽ നിന്നുമാണ് ഭാസ്കരന് തേനീച്ചയുടെ കുത്തേറ്റത്.

ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. തേനീച്ചയുടെ കുത്തേറ്റ ഉടൻ തന്നെ ഭാസ്കരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂലിപ്പണിക്കാരനാണ് മരിച്ച ഭാസ്കരൻ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ലീല. മക്കൾ: ഷിബിന, ലിസ്ന.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും