വയനാട് പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; സഹപ്രവർത്തകന്റെ മാനസിക പീഡനമെന്ന് പരാതി

വയനാട് പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. കൃഷി ഓഫിസിലെ ക്ലാർക്കാണ് ഓഫിസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ജോയിന്റ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിക്കു പിന്നാലെയാണ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചത്. ഇതുസംബന്ധിച്ച് ആഭ്യന്തര പരാതി പരിഹാര സമിതിയിലാണ് ജീവനക്കാരി പരാതി നൽകിയത്. എന്നാൽ വനിത കമീഷന്റെ സിറ്റിങ്ങിൽ വെച്ചും പരാതിക്കാരിയെ മോശമായി ചിത്രീകരിച്ചു എന്നാണ് സഹപ്രവർത്തകയും ആരോപിക്കുന്നത്.ജീവനക്കാരിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നാലെ വയനാട് കലക്ടറേറ്റിൽ എൻ.ജി.ഒ യൂനിയൻ പ്രതിഷേധ പ്രകടനം നടത്തി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും