കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രസിദ്ധീകരണത്തിന്

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഫിസിക്സ് പഠന വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു.179  ദിവസത്തേക്കാണ് നിയമനം. ഫിസിക്സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾ  03/03/2025 ( തിങ്കളാഴ്ച ) രാവിലെ 10.30 മണിക്ക് സാക്ഷ്യപത്രങ്ങളുടെ അസ്സൽ സഹിതം എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകണം.

പരീക്ഷാഫലം

 സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ മൂന്നാം  സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഉത്തരക്കടലാസിൻ്റെ  പുനഃമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 12/03/2025 , വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.

ഹാൾടിക്കറ്റ്

05/03/2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ – രണ്ടാം സെമസ്റ്റർ എം എ / എം കോം  ഡിഗ്രി (റെഗുലർ /  സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് 28/02/2025 നു ഉച്ചയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ.അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും