നഞ്ചിയമ്മയുടെ കുടുംബഭൂമിയിൽ അവകാശമുന്നയിച്ചുള്ള കേസ് തള്ളി

ദേശീയ പുരസ്കാര ജേതാവ് ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമിയിൽ അവകാശമുന്നയിച്ചുള്ള കേസ് തള്ളി. എതിർകക്ഷി കെ വി മാത്യു നൽകിയ കേസാണ് അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. നഞ്ചിയമ്മയുടെ ഭർത്താവ് നഞ്ചൻ, ബന്ധുക്കളായ കുമരപ്പൻ, മരുതി എന്നിവർക്കെതിരെയും ആദിവാസി ഭൂസംരക്ഷണ സമിതി കൺവീനർ സുകുമാരനെതിരെയുമാണ് പരാതി നൽകിയത്. 2013-ൽ നഞ്ചിയമ്മയുടെ ഭർത്താവ് മരിച്ചു. പിന്നീട് നഞ്ചിയമ്മ കേസിൽ കക്ഷി ചേരുകയായിരുന്നു. കേസ് തള്ളിയതിൽ സന്തോഷമുണ്ടെന്നും ഭൂമിയിൽ കൃഷി ചെയ്യണമെന്നാണ് ആഗ്രഹമെന്നും നഞ്ചിയമ്മ പ്രതികരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും