കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് – സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടാം ബാച്ച്:  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു .

ഇംഗ്ലിഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവ്വകലാശാല ഇംഗ്ലിഷ് പഠനവകുപ്പ്, താവക്കര ക്യാംപസിൽ  നടത്തുന്ന “ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്  – English for Practical Purposes (EPP) ” സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എച്ച് എസ് ഇ/ പ്ലസ് ടു , കോഴ്സ് ഫീസ്: 3,000/- രൂപ. 03-03-2025 മുതൽ 22-03-2025 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി 25-03-2025ന് മുൻപ് സ്‌കൂൾ ഓഫ്  ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക്  സമർപ്പിക്കണം. ക്ലാസുകൾ ഏപ്രിൽ അഞ്ച് മുതൽ എല്ലാ ശനിയാഴ്ചകളിലും താവക്കര ക്യാംപസിൽ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ.

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ് (സി ബി സി എസ് എസ്സ് ) റഗുലർ/ സപ്പ്ളിമെന്ററി, നവംബർ 2024 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണ്ണയം സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 12/03/25 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലെ മാത്തമാറ്റിക്കൽ  സയൻസ്‌ വിഭാഗത്തിൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട് . യോഗ്യത യുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 3-3-2025 രാവിലെ 10.30 മണിക്ക് വകുപ്പ് മേധാവിയുടെ ഓഫീസിൽ നേരിട്ട്  ഹാജരാക്കേണ്ടതാണ്. ഫോൺനമ്പർ  9446477054

പുനർമൂല്യ നിർണ്ണയ ഫലം

വിദൂര വിദ്യാഭ്യാസം – മൂന്നാം വർഷ ബിരുദ (മാർച്ച് 2024) പരീക്ഷകളുടെ  പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .      

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും