തമിഴ്നാട്ടിൽ മലയാളി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു, മൃതദേഹത്തിനടുത്ത് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി

തമിഴ്നാട് ദിണ്ടിഗലിൽ മലയാളി സഫോടനത്തിൽ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണ്‌ മരിച്ചത്. മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു സാബു. മൃതദേഹത്തിന് കുറഞ്ഞത് 4 ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരാഴ്ചയായി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരൻ വ്യക്തമാക്കി.ഒരു മാസം മുൻപാണ് സാബു തമിഴ്നാട്ടിലേക്ക് പോയത്. എൻഐഎ സ്ഥലത്ത് പരിശോധന നടത്തുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും