കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

 കണ്ണൂർ സർവ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2025 വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 10.03.2025 (തിങ്കളാഴ്ച) വരെ നീട്ടിയിരിക്കുന്നു. ഇംഗ്ലീഷ് വിഭാഗത്തിലേക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ളവർ സർവ്വകലാശാല വെബ് സൈറ്റിൽ  ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിശദവിവരങ്ങൾക്കായി സർവ്വകലാശാല വെബ്‌സൈറ്റ് (https://research.kannuruniversity.ac.in) സന്ദർശിക്കുക.

കണ്ണൂർ സർവകലാശാല  ഹിന്ദി വിഭാഗത്തിൽ (നീലേശ്വരം ക്യാംപസ്) തല്‍ക്കാലികാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫെസ്സറുടെ ഒഴിവുണ്ട്. യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 04.03.2025 നു രാവിലെ  10.30 മണിക്ക് ഡിപാര്‍ട്ട്മെന്‍റില്‍ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ അസ്സല്‍ യോഗ്യത സര്‍ടിഫിക്കറ്റുകള്‍ സഹിതം  പങ്കെടുക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

Mob : 8921288025 ,9526900114

പ്രായോഗിക /വാചാ പരീക്ഷകൾ

ആറാം സെമസ്റ്റർ ബി എസ് സി മൈക്രോബയോളജി /ബയോകെമിസ്ട്രി/മാത്തമാറ്റിക്സ് /ഹോം സയൻസ് / ഫിസിക്സ് /സുവോളജി/ഇലക്ട്രോണിക്സ് /ബോട്ടണി /ജോഗ്രാഫി / ബി ബി എ ടി ടി എം /ബി ടി ടി എം /ബി ബി എ എ എച് ഡിഗ്രി (ഏപ്രിൽ 2025) പരീക്ഷകളുടെ പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ, 2025 മാർച്ച് 3 മുതൽ വിവിധ കോളേജുകളിൽ നടക്കും. വിഷയം തിരിച്ചുള്ള വിശദമായ ടൈം ടേബിൾസർവകലാശാലവെബ്സൈറ്റിൽ ലഭ്യമാണ്.

ആറാം സെമസ്റ്റർ ബി എ. ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ താഴെ പറയുന്ന തീയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്.

1. മലയാളം -2025 മാർച്ച് 4 മുതൽ 6 വരെ

2. ഹിസ്റ്ററി / സോഷ്യൽ സയൻസ് ഹിസ്റ്ററി – 2025 മാർച്ച് 5 , 6

3. അഫ്സൽ – ഉൽ – ഉലമ (അറബിക്) – 2025 മാർച്ച് 4 , 5

4. അറബിക് – 2025 മാർച്ച് 3 മുതൽ 7 വരെ

5. ഫിലോസഫി – 2025 മാർച്ച് 6 , 7

വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

       പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കൊളേളജുകളിലെയും സെന്ററുകളിലെയും  രണ്ടാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 10.03.2025 മുതൽ  17.03.2025 വരെ  പിഴയില്ലാതെയും 19.03.2025 വരെ  പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

                                     ടൈം ടേബിൾ

 പാലയാട് ,സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ  എട്ട് , നാല് സെമസ്റ്റർ ബി എ എൽ എൽ ബി  (റെഗുലർ / സപ്ലിമെന്ററി ) മെയ്  2025  പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും