നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനുപിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ. ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റെ വരികളും ചിത്രവുമാണ് ദിവ്യ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.
എല്ലാപ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം, അനീതി കൺകുളിർക്കെ കാണാനുള്ള കരുത്തും അഭിപ്രായം പറയാനുള്ള ആർജ്ജവവും അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ ചെയ്യും’ എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്.