സ്പിരിറ്റ് നിർമാണശാല; കേരളത്തിന് 100 കോടി ജിഎസ്ടി നഷ്ടം, പണം പോകുന്നത് മറ്റ് സംസ്ഥാനങ്ങളിലേക്കെന്ന് മന്ത്രി എംബി രാജേഷ്

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് എത്തിക്കുന്നതിലൂടെ കേരളത്തിന്
100 കോടിയോളം ജിഎസ്ടി നഷ്ടം ഉണ്ടാകുന്നുവെന്ന് മന്ത്രി എംബി രാജേഷ്. പണം മുഴുവൻ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ സ്പിരിറ്റ് കേരളത്തിൽ എത്തുന്നത്. കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന കമ്പനി കമ്പനികൾക്ക് രാഷ്ട്രീയ ബന്ധമുണ്ട് എന്നാണ് പറയുന്നത്. അവരുടെ രാഷ്ട്രീയ ബന്ധം ഏതെന്ന് താൻ പറയുന്നില്ല, അത് ബഹളത്തിൽ നിന്നു തന്നെ അത് വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു.

എലപ്പുള്ളിയിൽ സ്പിരിറ്റ് നിർമ്മാണ കമ്പനിക്ക് പ്രാഥമിക അനുമതിയാണ് നൽകിയത് എന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായ അടിസ്ഥാനത്തിൽ കേരളത്തിൽ സ്പിരിറ്റ് നിർമ്മിക്കുക എന്നത് സർക്കാരിൻറെ നയമാണെന്നും കമ്പനികൾ അപേക്ഷ സമർപ്പിച്ചാൽ സുതാര്യമായി പരിശോധിച്ച് അനുമതി നൽകുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി, കർണാടകയിൽ നിന്നുള്ള കമ്പനികൾ അപേക്ഷ നൽകിയാൽ അതും പരിഗണിക്കുമെന്നും ഓയാസിസിന് പ്രാരംഭ അനുമതിയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും