പാലക്കാട് ഗൃഹപ്രവേശന ചടങ്ങിലെ ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തം; രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്ത വ്യാപനം. നാഗശ്ശേരി പഞ്ചായത്തിലാണ് സംഭവം. രണ്ട് പേരുടെ നില ഗുരുതരമാണ്. മൂന്നു വാർഡുകളിലായി ഇരുപതോളം പേർക്കാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടായത്. ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു.ഈ പ്രദേശത്തെ പലരും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തിരുന്നു. അതിനുശേഷം പലർക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് വിവരം. തുടർന്നാണ് മഞ്ഞപ്പിത്തം വ്യാപനം കാണാൻ തുടങ്ങിയത്.സംഭവത്തിൽ പരിശോധന കൃത്യമായി നടത്തി ആശങ്ക പരിഹരിക്കാൻ കഴിയുമെന്നാണ് ആരോഗ്യവകുപ്പും പ്രാദേശിക ഭരണകൂടവും അറിയിച്ചിരിക്കുന്നത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും