പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അപ്പീല്‍ നേരത്തെ പരിഗണിച്ച സുപ്രീംകോടതി വിചാരണ കോടതി രേഖകള്‍ വിളിച്ചു വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതികളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
1999ലെ തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് പറഞ്ഞ ഹൈക്കോടതി ആര്‍എസ്എസ് പ്രവര്‍ത്തകരായ ഏഴ് പ്രതികളെയും വെറുതെ വിട്ടിരുന്നു.