പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്‌കോള്‍ കേരളയുടെ (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോങ് എഡ്യൂക്കേഷന്‍) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. ജിനേഷ് കുമാര്‍ എരമം ചുമതലയേറ്റു. കണ്ണൂര്‍ എരമം സ്വദേശിയാണ്. ഹയര്‍സെക്കന്ററി അധ്യാപകനായും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്രപുരസ്‌കാര ജൂറി അംഗവും സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാര ജൂറി ചെയര്‍മാനുമായിരുന്നു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന അക്കാദമിക് കമ്മിറ്റി അംഗമാണ്.

ഡോ. ജിനേഷ് കുമാര്‍ സ്‌കോള്‍ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
107
previous post
