Home Politics വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments
സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ അവസരം

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ കര്‍മ്മ പദ്ധതിയുമായി ഹരിത കേരളം മിഷന്‍. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള തരിശ് ഭൂമിയിലും ചെങ്കല്ല് വെട്ടിയൊഴിഞ്ഞതുള്‍പ്പെടെയുള്ള ഭൂമിയിലും വിവിധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കാം. പച്ചത്തുരുത്ത് നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് യോജിച്ച വൃക്ഷങ്ങളുടെ തൈകള്‍ ഹരിത കേരളം മിഷന്‍ ലഭ്യമാക്കും. മാര്‍ച്ച് പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍ അഞ്ച് വര്‍ഷമെങ്കിലും മുറിച്ചു മാറ്റാന്‍ പാടില്ലെന്ന നിബന്ധന വയ്ക്കും. ഫോണ്‍- 8129218246

വാട്ടര്‍ ചാര്‍ജ് കുടിശ്ശിക റവന്യൂ റിക്കവറി

കേരള വാട്ടര്‍ അതോറിറ്റി, കണ്ണൂര്‍ സബ് ഡിവിഷന് കീഴിലുള്ള മുഴുവന്‍ ഉപഭോക്താക്കളും മാര്‍ച്ച് 15നകം വാട്ടര്‍ ചാര്‍ജ് കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇനിയൊരു അറിയിപ്പ് കൂടാതെ കണക്ഷന്‍ വിച്ഛേദിക്കുകയും റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അനധികൃത വയറിങ് തടയല്‍ ജില്ലാ കമ്മിറ്റി യോഗം

കെ.എസ്.ഇ.ബിയുടെ അംഗീകൃത ലൈസന്‍സും സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ആളുകള്‍ വൈദ്യുതീകരണ ജോലികളില്‍ ഏര്‍പ്പെടുന്നതുവഴി വൈദ്യുതി പാഴാവുന്നതിനും അപകടത്തിനും ഇടയാകുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാതല അനധികൃത വയറിങ് തടയുന്നതിനുള്ള ജില്ല കമ്മിറ്റി അറിയിച്ചു. കണ്ണൂര്‍ വൈദ്യുതി ഭവനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം.പി.സുധീര്‍ അധ്യക്ഷനായി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പി.എം.ഷീജ, ശ്രീകണ്ഠാപുരം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് എ.എന്‍.ശ്രീല കുമാരി, സിറ്റി സബ് ഇന്‍സ്പെക്ടര്‍ എം.എം.അരുളാനന്ദന്‍, എ. സുരേഷ് ബാബു, രഞ്ജിത്ത് പുന്നാട്ട്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത- ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എസ്.എസ്.എല്‍.സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ആയിരിക്കും ക്ലാസുകള്‍. വിദ്യാര്‍ഥികള്‍ക്ക് ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുണ്ടാകും. ഫോണ്‍: 7994449314

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂര്‍ താലൂക്കിലെ നാറാത്ത് വില്ലേജിലെ നാറാത്ത് ശ്രീ.തൃക്കണ്‍മഠം ശിവക്ഷേത്രം, ഇരിണാവ് വില്ലേജില്‍പ്പെട്ട ശ്രീ.ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

കണ്ണൂര്‍ താലൂക്കിലെ എടക്കാട് വില്ലേജില്‍പ്പെട്ട ശ്രീ.എരഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 25 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

തലശ്ശേരി താലൂക്കിലെ തലശ്ശേരി വില്ലേജില്‍പ്പെട്ട  ശ്രീ.ശങ്കരന്‍കുളങ്ങര വൈരിഘാതക ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 27 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. വെബ്സൈറ്റ് www.malabardevaswom.kerala.gov.in, ഫോണ്‍: 0490 2321818

ലേലം

കണ്ണൂര്‍ കുടുംബ കോടതിയുടെ സിഎംപി 224/22 ആന്റ് സിഎംപി 284/23 നമ്പര്‍ വാറണ്ട് പ്രകാരം രൂപ വസൂലാക്കുന്നതിന് ഉദയഗിരി വില്ലേജില്‍ അരങ്ങം ദേശത്ത് റീസര്‍വെ നമ്പര്‍ 23/1 ല്‍പ്പെട്ട 0.025954 ഹെക്ടര്‍ വസ്തു മാര്‍ച്ച് 28 ന് രാവിലെ 11.30 ന് ഉദയഗിരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും.

കണ്ണൂര്‍ കുടുംബ കോടതിയുടെ സിഎംപി 122/20 ആന്റ് സിഎംപി 359/24 വാറണ്ട് പ്രകാരം രൂപ വസൂലാക്കുന്നതിന് ശ്രീകണ്ഠാപുരം വില്ലേജില്‍ കോട്ടൂര്‍ ദേശത്ത് റിസര്‍വെ നമ്പര്‍ 8/106 ല്‍പ്പെട്ട 0.0202 ഹെക്ടര്‍ വസ്തു ഏപ്രില്‍ ഏഴിന് രാവിലെ 11.30 ന് ശ്രീകണ്ഠാപുരം വില്ലേജ് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും.

ഇ ലേലം

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധിയില്‍ വരുന്ന വിവിധ പോലീസ് സ്റ്റേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട് പിടിച്ചെടുത്ത് ചക്കരക്കല്‍ ഡമ്പിങ് യാര്‍ഡില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികള്‍ ഇല്ലാത്ത വാഹനങ്ങള്‍ എം.എസ്.ടി.സി ലിമിറ്റഡിന്റെ  www.mstcecommerce.com വെബ്സൈറ്റ് മുഖേന മാര്‍ച്ച് ഏഴിന് ഇ ലേലം വഴി വില്‍പ്പന നടത്തും. ഫോണ്‍: 0497 2763339, 9497925858

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign