ഇരുപത്തിരണ്ടുകാരൻ കുഴഞ്ഞുവീണ് മരിച്ചു; ലഹരി ഉപയോഗമാണെന്നാണ് സംശയം

ഷൊർണൂരിൽ ഇരുപത്തിരണ്ടുകാരൻ കുഴഞ്ഞുവീണ് മരിച്ചു. മരണത്തിനു കാരണം ലഹരി ഉപയോഗമാണെന്നാണ് സംശയം. യുവാവിന്റെ അടിവസ്ത്രത്തിൽ നിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് യുവാവ് ശുചിമുറിയിൽ കയറിയിരുന്നു. ശുചിമുറിയിൽ അരമണിക്കൂർ ചെലവഴിച്ച ശേഷമാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലഹരി ഉപയോഗമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും