Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവകലാശാല സെനറ്റിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മണ്ഡലത്തിലേക്കുള്ള  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർമാരുടെ  പ്രാഥമിക  വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക സർവകലാശാല നോട്ടിസ് ബോർഡിലും വെബ്സൈറ്റിലെ  ‘ഇലക്ഷൻ’ എന്ന ലിങ്കിലും ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

01.04.2025 ന്  ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെ  രണ്ടാം  സെമസ്റ്റർ ബിരുദം  (2019  മുതൽ  2023  അഡ്മിഷൻ വരെ – സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 10.03.2025 മുതൽ 15.03.2025 വരെ  പിഴയില്ലാതെയും 17.03.2025 വരെ  പിഴയോടു കൂടിയും അപേക്ഷിക്കാം .

പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

ദേശീയ സെമിനാർ : “മാക്സിമൈസിംഗ്  അത്‌ലറ്റിക് പൊട്ടൻഷ്യൽ : ഹൈ -പെർഫോമൻസ് ട്രെയിനിംഗ് ആൻഡ് സ്പോർട്സ് സയൻസ്

കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് സിന്റെയും കണ്ണൂർ സർവകലാശാല IQAC യുടേയും സംയുക്ത ആഭിമുഖ്യത്തിൽ  “മാക്സി മൈസിംഗ്  അത്‌ലറ്റിക് പൊട്ടൻഷ്യൽ : ഹൈ -പെർഫോമൻസ് ട്രെയിനിംഗ് ആൻഡ് സ്പോർട്സ് സയൻസ്”  എന്ന സെമിനാർ 2025 മാർച്ച് 6 മുതൽ 8 വരെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ സെമിനാർ  കോംപ്ലക്സിൽ സംഘടിപ്പിക്കുന്നു.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഹൈ -പെർഫോമൻസ് ഡയറക്ടർ ഡോ . സജു ജോസഫ്, ഇന്ത്യൻ സൊസൈറ്റി ഓഫ് സ്പോർട്സ് ആൻഡ് എക്സർസൈസ്  മെഡിസിന്റെ പ്രസിഡന്റ് പ്രൊഫ.ഡോബ്സൺ ഡൊമിനിക്, BCCI സെന്റർ ഓഫ് എക്സലൻസിലെ strength & Conditioning coach ശ്രീ .സുദർശൻ വി പി , തമിഴ് നാട് ഫിസിക്കൽ   എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ .രജിനി കുമാർ പി എന്നിവരാണ് മുഖ്യ വക്താക്കൾ

ആധുനിക കായിക പരിശീലനവും, സ്‌പോർട് സയൻസിലെയും ശാസ്ത്രീയ സമീപനങ്ങൾ പങ്കുവെക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം . കായിക പ്രകടനത്തിന് ശാസ്ത്രീയ പരിശീലന രീതികൾ എത്രത്തോളം സഹായകരമാണെന്ന് വിശദീകരിക്കുന്നതിനൊപ്പം കായിക പരീശീലനത്തിലെ പുതിയ ചിന്താഗതികളും ഗവേഷണ വഴികളും വ്യക്തമാക്കുന്നതാണ് ഈ സെമിനാറിന്റെ പ്രധാന ലക്ഷ്യം .

ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂർ സർവകലാശാലയും ഡിപ്പാർട്മെൻറ് ഓഫ് സ്പോർട്സ് മെഡിസിൻ ആൻഡ് സ്പോർട്സ് സയൻസ് , സവിത ഡീമ്ഡ് യൂണിവേഴ്സിറ്റി, ചെന്നൈയും തമ്മിൽ ആധുനിക പരിശീലന രീതികളും സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനായി ഒരു MoU ഒപ്പു വെക്കുന്നതായിരിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign