Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments
തലശ്ശേരി മണ്ഡലത്തിലെ ഗ്രാമീണറോഡുകളുടെ വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കും
തലശ്ശേരി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനം നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. മലബാര്‍ കാന്‍സര്‍ സെന്ററിലേക്കുള്ള പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളുള്‍പ്പെടെ മണ്ഡലത്തിലെ പ്രധാനപ്പെട്ട ഇടറോഡുകള്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്നതിന് എസ്റ്റിമേറ്റുള്‍പ്പെടെ പ്രോപ്പോസല്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കുമെന്ന് തദ്ദേശഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ആര്‍.ഐ.ഡി.എഫിൽ ഉള്‍പ്പെടുത്തി റോഡുകള്‍ നിര്‍മ്മിക്കുന്നതില്‍ നിലവിലുള്ള നിര്‍ദ്ദേശത്തില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷയായ ഹൈ പവര്‍ കമ്മിറ്റിയോട് ആവശ്യപ്പെടുന്നതിനും ഗ്രാമീണ റോഡുകളുടെ വികസനത്തിന് യു.ഐ.ഡി.എഫ്. പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിച്ച് പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു. ഗ്രാമീണറോഡുകളുടെ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ത്വരിത നടപടികളുമായി മുന്നോട്ടുപോകണമെന്നും എരഞ്ഞോളി, ന്യൂമാഹി പഞ്ചായത്തുകളിലെ പി.എച്ച്.സി. കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ സന്ദീപ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജിത്തു, റ്റി. മനോഹരന്‍ നായര്‍, എസ് ബിജു, എസ്. കെ അര്‍ജുന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പയ്യന്നൂർ പെരുമ്പ ലിങ്ക് റോഡ് നവീകരണത്തിന് 40 ലക്ഷത്തിന്റെ ഭരണാനുമതി
പയ്യന്നൂർ നഗരസഭയിലെ പയ്യന്നൂർ പെരുമ്പ ലിങ്ക് റോഡ് മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിക്കുന്നതിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ മധുസൂദനൻ എം.എൽ.എ അറിയിച്ചു. പഴയ ഹൈവേ, കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം മുതൽ അപ്രോച്ച് റോഡ് ടു സെൻട്രൽ ബസാർ റോഡ് ആരംഭിക്കുന്നത് വരെയുള്ള റോഡ് മെക്കാഡം ടാർ ചെയ്ത് നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. സാങ്കേതിക നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കൂത്ത്പറമ്പ് അസി. ലേബർ ഓഫീസിൽ കുടിശ്ശിക അദാലത്ത്
കേരള ഷോപ്സ് ആൻഡ് കമേഴ്സ‌്യൽ എസ്റ്റാബ്ലിഷ്‌മെൻസ് തൊഴിലാളി ക്ഷേമനിധി ബോർഡ് മാർച്ച്‌ ആറ്, 11 തീയതികളിൽ കൂത്ത്പറമ്പ് അസിസ്റ്റൻ്റ് ലേബർ ഓഫീസിൽ കുടിശ്ശിക അദാലത്ത് നടത്തുന്നു. കൂത്ത്പറമ്പ് അസി-ലേബർ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ കൃത്യമായി അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങൾ, മുൻകാലങ്ങളിൽ പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി ഓഫീസിൽ സമർപ്പിക്കാത്ത സ്ഥാപനങ്ങൾ, രജിസ്റ്റർ ചെയ്‌തതിനുശേഷം നാളിതു വരെ അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് അദാലത്ത്. തൊഴിലാളികൾ പിരിഞ്ഞുപോയതിനും ഷോപ്പ് പൂട്ടിപ്പോയതിനും ആധാരമായ തൊഴിൽ നിയമപ്രകാരമുള്ള ഏതെങ്കിലും രേഖകൾ അല്ലെങ്കിൽ തൊഴിലുടമ നൽകുന്ന സത്യവാങ്‌മൂലം, ഫോറം -5 എന്നിവ തയ്യാറാക്കി, തൊഴിലുടമ പങ്കെടുത്ത് ആകെ കുടിശ്ശിക തുകയുടെ 25 ശതമാനം തുക മാത്രം അടച്ച് മറ്റ് നിയമനടപടികളിൽ നിന്നും സ്ഥാപന ഉടമയ്ക്ക് ഒഴിവാക്കാവുന്നതാണ്. നിലവിൽ കുടിശ്ശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾ അദാലത്തിൽ പങ്കെടുക്കണം. അദാലത്തിൽ പങ്കെടുക്കാത്തവർക്കെതിരെ ഏപ്രിൽ മുതൽ റവന്യൂ റിക്കവറി ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ എക്സ‌ിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497-2706806
ഇന്‍ഷുറന്‍സ് പദ്ധതി

2025-26 വര്‍ഷത്തേക്ക് മത്സ്യഫെഡ് നടപ്പിലാക്കുന്ന പത്ത് ലക്ഷം രൂപ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാര്‍ച്ച് 31നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതത് സംഘങ്ങള്‍ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509/രൂപ (ജിഎസ്ടി ഉള്‍പ്പെടെ) അടച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം. ഗുണഭോക്താക്കളാകുന്നവര്‍ക്ക് അപകട മരണമോ, അപകടത്തെ തുടര്‍ന്ന് പൂര്‍ണ/ഭാഗിക അംഗവൈകല്യമോ സംഭവിച്ചാല്‍ നിബന്ധനകള്‍ക്ക് വിധേയമായി പത്ത് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാകും.  അപകടത്തെ തുടര്‍ന്നുള്ള ആശുപത്രി ചികിത്സാ ചെലവും നിബന്ധകള്‍ക്ക് വിധേയമായി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ പ്രൊജക്ട് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളുമായി ബന്ധപ്പെടണം.  ഫോണ്‍ : 9526041270, 9526041123, 0497-2731257

ക്യാമ്പ് ഫോളോവര്‍

മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ നിലവിലുള്ള 60 ഒഴിവുകളിലേക്ക് (കുക്ക് – 24, ധോബി- 14, സ്വീപ്പര്‍ -ഒന്‍പത്, ബാര്‍ബര്‍ – ഏഴ്, വാട്ടര്‍ ക്യാരിയര്‍ – ആറ്) താല്‍കാലിക നിയമനം നടത്തുന്നു. മാര്‍ച്ച് പത്തിന്  രാവിലെ 10.30 ന് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്താണ് കൂടിക്കാഴ്ച. മുന്‍ പരിചയമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എത്തണം. ഫോണ്‍ : 0497 2781316

കണ്ടന്റ് എഡിറ്റര്‍: മാര്‍ച്ച് പത്ത് വരെ അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ണൂരില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് പത്ത് വരെ നീട്ടി. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ല്‍ അപേക്ഷ അയക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

എം ആര്‍ എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പട്ടുവത്ത് നടത്തും. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ബന്ധപ്പെട്ട ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുമായോ, കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍- ട്രെബല്‍ എക്സറ്റഷന്‍ ഓഫീസ്, കൂത്തുപറമ്പ് – 9496070387, ഇരിട്ടി – 9496070388, തളിപ്പറമ്പ് – 9496070401, പേരാവൂര്‍ – 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര്‍ – 0497 2700357, എം.ആര്‍.എസ് പട്ടുവം – 04602 203020

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയുന്നു. വസ്തു/ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യമാണ്. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ജില്ലാ ഓഫീസുമായി ബദ്ധപ്പെടണം. അപേക്ഷ https://kswdc.org ല്‍ സമര്‍പ്പിക്കാം. ഫോണ്‍: 0497-2701399, 9778019779

റാങ്ക് പട്ടിക റദ്ദാക്കി

ആരോഗ്യ/മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (എന്‍സിഎ-എല്‍സി/എഐ) (കാറ്റഗറി നമ്പര്‍ : 024/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി നിലവില്‍ വന്ന റാങ്ക് പട്ടിക 2019 നവംബര്‍ 30 ന് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ആരോഗ്യ/മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (എന്‍സിഎ- മുസ്ലിം, കാറ്റഗറി നമ്പര്‍ : 022/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2019 ജനുവരി 25 ന് നിലവില്‍ വന്ന റാങ്ക് പട്ടിക 2020 ജനുവരി 15 ന് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് താലൂക്കില്‍ മാണിയൂര്‍ വില്ലേജിലുള്ള മാണിയൂര്‍ ശ്രീ.സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ മാര്‍ച്ച് 22 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നോ സൗജന്യമായി ലഭിക്കും.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് പ്ലസ് ടൂ യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രങ്ങളിലാണ് റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്കുള്ള ക്ലാസ്സുകള്‍ നടക്കുക. ഇന്റേണ്‍ഷിപ്പിനും അവസരം ഉണ്ടാകും. ഫോണ്‍- 7994926081

ഐടിഐ കോഴ്സുകള്‍

ഗവ.ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ ഓട്ടോകാഡ്, ത്രീഡി സ്റ്റുഡിയോ, മാക്സ്, വിറേ, ഫോട്ടോഷോപ്പ്, റീവിറ്റ് ആര്‍കിടെക്ച്വര്‍, സ്‌കെച്ച്അപ്പ്, മൂന്ന് മാസത്തെ വെല്‍ഡര്‍ ടിക് ആന്റ് മിഗ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, സി.സി.ടി.വി, ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി, ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്റ് ലോജിസ്റ്റിക്സ് കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സിയോ അതിന് മുകളിലോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447311257, 7560865447, 8301098705, 9745479354

സംരംഭകത്വ ശില്‍പശാല

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും ചേര്‍ന്ന് സംരംഭകര്‍ക്കായി ആറ് ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കുന്നു. മാര്‍ച്ച് പത്ത് മുതല്‍ 15 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. മാര്‍ക്കറ്റിംഗ്, ബൈയിങ് ആന്റ് സ്റ്റോക്ക് കണ്‍ട്രോള്‍, റെക്കോര്‍ഡ് കീപ്പിങ്, കോസ്റ്റിങ് ആന്റ് പ്രൈസിങ്, എച്ച്ആര്‍ ആന്റ് പ്രൊഡക്ടിവിറ്റി ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ ഉണ്ടാകും. താല്‍പര്യമള്ളവര്‍ http://kied.info/training-calender/ മുഖേന അപേക്ഷിക്കണം. ഫോണ്‍- 04842532890, 2550322, 9188922800

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign