വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വനിതാ കമ്മീഷൻ അദാലത്ത് 12 ന്
കേരള വനിതാ കമ്മീഷൻ മാർച്ച് 12ന് രാവിലെ 10 മുതൽ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ മെഗാ അദാലത്ത് നടത്തും.   
കണ്ണങ്ങാട് -ഓടമുട്ട് റോഡ് നവീകരണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി

എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണങ്ങാട്- ഓടമുട്ട് റോഡ് മെക്കാഡം ടാര്‍ ചെയ്ത് നവീകരിക്കുന്നതിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ മധുസൂദനന്‍ എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ  ജില്ലാ മേജര്‍ റോഡുകളില്‍ ഒന്നാണ് ഇത്. 5.5 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാര്‍ ചെയ്ത് ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രൈനേജ് നിര്‍മ്മിക്കും. സാങ്കേതിക നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി വേഗത്തില്‍ ആരംഭിക്കണമെന്ന് എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മാര്‍ച്ച് 20നകം പഞ്ചായത്തുകള്‍ മാലിന്യ മുക്തമായി പ്രഖ്യാപിക്കാന്‍ തീരുമാനം

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും മാര്‍ച്ച് 20നകം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കണമെന്ന് മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് തീരുമാനം. 25നകം ബ്ലോക്ക്, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രഖ്യാപനം ഉണ്ടാകണം. മാര്‍ച്ച് 30നകം ജില്ലാതല പ്രഖ്യാപനം നടത്തുവാനും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി. ജെ അരുണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ക്യാമ്പയിന്‍ നടത്തിപ്പില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തും. ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ജനപ്രതിനിധികളും സെക്രട്ടറിമാരുമായി മീറ്റിംഗ് നടത്തുകയും ചെയ്യും. മാലിന്യമുക്ത പ്രഖ്യാപനത്തിന് മുമ്പ് തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പയിനിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. പയ്യാമ്പലത്ത് മാലിന്യം തള്ളുന്നത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് കത്ത് നല്‍കും. കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്ലീന്‍ കേരള കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എസ്.ജെ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി സുഭാഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, കുടുംബശ്രീ ഡി.പി.എം ജിബിന്‍ സ്‌കറിയ, ജില്ലാ പ്ലാനിങ് ഓഫീസ് റിസേര്‍ച്ച് ഓഫീസര്‍ നിഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ്

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, കണ്ണപുരം, മാട്ടൂല്‍, കല്യാശ്ശേരി, നാറാത്ത് ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലെ താമസക്കാരായ ഭിന്നശേഷിക്കാര്‍ക്കായി ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് മാര്‍ച്ച് 13ന് വേങ്ങരയിലെ മാടായി ബഡ്‌സ് സ്‌കൂളില്‍ (മാടായ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍) നടത്തും. പ്രസ്തുത പ്രദേശത്തെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് ഇതു വരെ ലഭിക്കാത്തവര്‍ക്കും ഭിന്നശേഷി സര്‍ട്ടിഫിക്കേറ്റ് പുതുക്കേണ്ടവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.swavlambancard.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വന്തമായും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ രാവിലെ എട്ടിന് ആരംഭിക്കും. ബുദ്ധിപരമായ വൈകല്യം ഉള്ളവര്‍ ഐക്യൂ പരിശോധിച്ച്  റിപ്പോര്‍ട്ട് ഹാജരാക്കണം. കേള്‍വി പരമായ വൈകല്യങ്ങള്‍ ഉള്ളവര്‍  ഓഡിയോഗ്രാം റിപ്പോര്‍ട്ട് ഹാജരാക്കണം. മറ്റു വൈകല്യങ്ങള്‍ ഉള്ളവര്‍ അവരുടെ ഭിന്നശേഷി സംബന്ധമായ എല്ലാ ചികിത്സ രേഖകളും ഹാജരാക്കണം.
ന്യൂറോ വിഭാഗം ക്യാമ്പില്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ : 8921725894 9072302566

വിവിധ കോഴ്‌സുമായി അസാപ് കേരള

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസ്സില്‍ അസാപ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് സെന്ററില്‍  എന്റോള്‍ഡ് ഏജന്റ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി കോം/ ബി ബി എ/എം കോം/എം ബി എ, എന്നിവയാണ് യോഗ്യത. കോഴ്സ് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന ക്ലാസ് മാര്‍ച്ച് എട്ടിന് രാവിലെ 10.30 ന് താവക്കര ക്യാമ്പസ്സില്‍ നടക്കും. ഫോണ്‍- 8921437131, 94959 99641

യൂത്ത്പാര്‍ലമെന്റ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

കേന്ദ്ര  യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത്പാര്‍ലമെന്റ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി. 18നും 25നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. ‘വികസിതി ഭാരതം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?’ എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ þhttps://mybharat.gov.in/pages/event_detail?event_name=VIKSIT-BHARAT-YOUTH-PARLIAMENT-DISTRICT-NODAL-LEVEL-Wayanad&key=804100964218 പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.  മാര്‍ച്ച് ഒന്‍പത് വരെ വീഡിയോ അപ്ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരുമായും നെഹ്‌റു യുവ കേന്ദ്രജില്ലാ യൂത്ത് ഓഫീസര്‍മാരുമായി ബന്ധപ്പെടാം. ഫോണ്‍- 7736426247, 8921255501, 0497 2700881.

ലഹരിക്കെതിരെ അക്ഷര വെളിച്ചം 20 ന്
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 20ന് ലഹരിക്കെതിരെ അക്ഷര വെളിച്ചം തെളിക്കുന്നു. ജില്ലയിലെ ഗ്രന്ഥശാലകളിലും പരിസരത്തുള്ള വീടുകളിലും ദീപം തെളിച്ചാണ് ലഹരിക്കെതിരെ അക്ഷരവെളിച്ചം പരിപാടി സംഘടിപ്പിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കൂട്ടയോട്ടം, ഫ്ളാഷ് മോബ് മറ്റ് കായികപരിപാടികളും സംഘടിപ്പിക്കും. യോഗത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.വിജയൻ, സംസ്ഥാന എക്സി.അംഗം എം.കെ.രമേഷ്‌കുമാർ, ടി. പ്രകാശൻ, വി.കെ.പ്രകാശിനി, കെ. ശിവകുമാർ, രഞ്ജിത്ത്കമൽ, എം.ബാലൻമാസ്റ്റർ, വി.സി. അരവിന്ദാക്ഷൻ, പവിത്രൻ മൊകേരി, ഇ.പി.ആർ.വേശാല എന്നിവർ സംസാരിച്ചു.
കെഎസ്ആര്‍ടിസി അവധിക്കാല ടൂര്‍ പാക്കേജ്

കെഎസ്ആര്‍ടിസി തലശ്ശേരി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. മാര്‍ച്ച് 14ന് മൂന്നാര്‍, മാര്‍ച്ച് 29 ന് കൊച്ചി കപ്പല്‍ യാത്ര, ഏപ്രില്‍ നാലിന് മൂന്നാര്‍, ഏപ്രില്‍ എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ഏപ്രില്‍ 11 ന് കൊച്ചി കപ്പല്‍ യാത്ര, ഏപ്രില്‍ 17 ന് നിലമ്പൂര്‍, ഏപ്രില്‍ 18 ന് മൂന്നാര്‍, ഏപ്രില്‍ 25 ന് ഗവി ഏപ്രില്‍ 30 ന് കൊച്ചി കപ്പല്‍യാത്ര എന്നിവയാണ് പാക്കേജുകള്‍. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വണ്‍ണ്ടേ ടൂര്‍ പാക്കേജുകള്‍ ഉണ്ട്. ഫോണ്‍-  9497879962

ക്ഷേമനിധി വിഹിതം അടവാക്കണം

കേരള മദ്രസ്സാദ്ധ്യാപക ക്ഷേനിധിയില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് പത്തിനകം വിഹിതം പോസ്റ്റ് ഓഫീസില്‍ അടവാക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടവാക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാവുകയും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുകയും ചെയ്യുമെന്നതിനാല്‍ അംഗത്വവിഹിതം യഥാസമയം അടവാക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

പുനര്‍ലേലം

കെ എ പി നാലാം ബറ്റാലിയന്‍ അധീനതയിലുള്ള ഭൂമിയിലെ തെങ്ങ്, മാവ്, പ്ലാവ് എന്നിവയിലെ കായ്ഫലങ്ങള്‍ മാര്‍ച്ച് മുതല്‍ ഡിസംബര്‍ 31 വരെ ശേഖരിക്കുന്നതിനുള്ള അവകാശം മാര്‍ച്ച് 13 ന് രാവിലെ 11 ന് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് പുനര്‍ലേലം ചെയ്യും.

ലേലം

കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പെരിങ്ങോം പോലീസ് സ്റ്റേഷന്‍ വളപ്പില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് പഞ്ഞി മരത്തടികള്‍ മാര്‍ച്ച് ഏഴിന് രാവിലെ 11 ന് പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിസരത്തു ലേലം ചെയ്യും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും