ലണ്ടനിൽ വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെ കൈയേറ്റം ശ്രമം ചെയ്യാൻ ശ്രമം :പിന്നിൽ ഖാലിസ്ഥാനികൾ എന്ന് സൂചന

കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മന്ത്രി സഞ്ചരിച്ച കാറിന് മുന്നിലാണ് പ്രതിഷേധമുണ്ടായത്. ഇതിനിടയിലാണ് ആക്രമണ ശ്രമമുണ്ടായത്. പിന്നില്‍ ഖലിസ്ഥാന്‍ വിഘടനവാദി സംഘടനകളാണെന്നാണ് റിപ്പോര്‍ട്ട്.ഖലിസ്ഥാന്‍ സംഘടനയുടെ ആളുകള്‍ പ്രതിഷേധിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ നിന്നൊരാള്‍ വാഹനത്തിന്റെ മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കയ്യിലുണ്ടായിരുന്ന ഇന്ത്യന്‍ പതാക വലിച്ചുകീറുകയും ചെയ്തു. ഉടനെ തന്നെ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുമാറ്റുന്നുമുണ്ട്.

സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ ചര്‍ച്ച പുരോഗമിക്കവേ പുറത്ത് ഖലിസ്ഥാന്‍ അനുകൂലികള്‍ സംഘടനയുടെ പതാക ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. അതേസമയം ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തില്‍ ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാരിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ-ലണ്ടന്‍ തന്ത്രപരമായ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുകയാണ് ജയശങ്കറിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ലണ്ടനില്‍ നിന്നും ജയശങ്കര്‍ ഇന്ന് അയര്‍ലന്‍ഡിലേക്ക് യാത്ര തിരിക്കും. ഇവിടെ ഐറിഷ് വിദേശകാര്യ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസുമായി കൂടിക്കാഴ്ച നടത്തും.

Related posts

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ വൻതീപ്പിടിത്തം, 10 രോഗികൾ മരിച്ചു

സോനം വാങ്‌ചുക്കിന്റെ തടങ്കൽ നീക്കി; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

13 വർഷമായി കോമയിൽകഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധം; സുപ്രധാന വിധിയുമായി സുപ്രീംകോടതി