കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ ഏഴാം നാൾ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ ഏഴാം നാൾ മരിച്ചനിലയിൽ കണ്ടെത്തി. മംഗലം വീട്ടിൽ ജാനു ആണ് മരിച്ചത്. ഈ മാസം ഒന്നാം തിയതിയാണ് ജാനുവിനെ കാണാതായത്. പോലീസും ഡോ​ഗ് സ്ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വലിയകൊല്ലി പള്ളിക്കുന്നേൽ മലയിൽ കാട്ടിൽ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. വസ്ത്രം ഉണ്ടായിരുന്നതിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.ജാനുവിന് ഓർമക്കുറവുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എങ്ങനെയാണ് ജാനു ഇവിടെയത്തിയത് എന്നതിൽ വ്യക്തതയില്ല.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും