തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങ് സർസയ്യിദ് കോളേജ് റിട്ടേർഡ് പ്രിൻസിപ്പൽ വാണീദേവി ഉദ്ഘാടനം ചെയ്തു.അർ ഡി ഒ ടി വി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ
സീനിയർ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീം അസിസ്റ്റന്റ് കോച്ച്
ഡോ പി വി പ്രിയ, ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻ
സരോജിനി തോലാട്ട്,2022-23 ൽ ദേശീയ സിവിൽ സർവ്വീസ് അത്‌ലറ്റിക് മീറ്റിൽ 200 മീറ്ററിൽ വെങ്കല മെഡൽ ജേതാവ് കെ കെ ഗീതാമണി തുടങ്ങിയവരെ ആദരിച്ചു. എൻ ആർ ഗോവിന്ദൻ, ബിന്ദു ചെറുവാട്ടിൽ,ബീന എബ്രഹാം, തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.