കണ്ണൂർ ചെറുപുഴയിൽ കമുക് കയറ്റ യന്ത്രത്തിൽ കുടുങ്ങി കിടന്നയാളെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു

കണ്ണൂർ ചെറുപുഴ കക്കോട് യന്ത്ര സഹായത്താൽ കമുകിൽ കയറി പിടുത്തം വീട്ട് കമുക് കയറ്റ യന്ത്രത്തിൽ കുടുങ്ങി കിടന്നയാളെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു.സുരേഷ് എന്നയാളാണ് കമുക് കയറ്റ യന്ത്രത്തിൽ കൈവിട്ട് താഴേക്ക് പതിച്ച് മരത്തിൽ കീഴ്മേൽ കാൽ കുടുങ്ങി അകപ്പെട്ടു പോയത്.  ഇയാളെ പെരിങ്ങോം അഗ്നി രക്ഷാസേന എത്തി റോപ്പ് റെസ്ക്യൂ,നെറ്റ് എന്നിവ ഉപയോഗിച്ച് അര മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിൽ ഇയാളെസുരക്ഷിതമായി താഴെ ഇറക്കുകയും വൈദ്യസഹായം ലഭ്യ മാക്കുകയും ചെയ്തു.

സ്റ്റേഷൻ ഓഫിസർ പി വി അശോകൻ, സീനിയർ ഫയർ & റസ്ക്യൂ ഓഫിസർ കെ സുനിൽ കുമാർ, ഫയർ& റസ്ക്യൂ ഓഫീസർ മാരായ കെ എം രാജേഷ്, പി വി ലതേഷ്, എം ജയേഷ് കുമാർ, വി വി വിനീഷ്, എം കെ അരുൺ, എസ് അനുരാഗ്, പി ആർ ശ്രീനാഥ്, ഹോം ഗാർഡ് മാരായ കെ വി ഗോവിന്ദൻ, വി എൻ രവീന്ദ്രൻ എന്നിവർ ഫയർ ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും