സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇന്ന് വടക്കൻ കേരളത്തിൽ രണ്ട് മുതൽ 3°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്‌, കോഴിക്കോട് ജില്ലകളിൽ 37°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വരും ദിവസങ്ങളിൽ മധ്യ തെക്കൻ ജില്ലകളിൽ ഉച്ചക്ക് ശേഷം ഒറ്റപെട്ട മഴയ്ക്കും സാധ്യതയുണ്ട്.

മറ്റന്നാളോടെ കിഴക്കൻ കാറ്റ് വീണ്ടും സജീവമായേക്കും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം പൊതുവിൽ ചൂട് തുടരുമെന്നാണ് വിലയിരുത്തൽ.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും