മിനി ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്റർ മാർച്ച് 14, 15 തീയ്യതികളിൽ രാവിലെ 10 മുതൽ വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ടീച്ചേഴ്സ് /മോണ്ടിസ്സോറി ടീച്ചേഴ്സ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, വെൽഡർ, ടെക്നീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഡ്രൈവർ, ഷോറൂം സെയിൽസ്, ഫീൽഡ് സെയിൽസ്, ഇലക്ട്രോണിക് ഡാറ്റ പ്രോസസ്സർ എന്നീ ഒഴിവുകളിൽ അഭിമുഖം നടക്കും. ബി.എഡ് (എംഎ/ബിഎ,/ ബി എസ് സി/ എം എസ് സി, എം ടി ടി സി, ബി.പി.എഡ് ഡിഗ്രി, ഡിപ്ലോമ/ഐടിഐ ഇലക്ട്രിക്കൽ, വെൽഡർ, ഓട്ടോമൊബൈൽ/മെക്കാനിക്കൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 250 രൂപയും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം.ഫോൺ- 0497 2707610, 6282942066
രജിസ്‌ട്രേഷൻ ആരംഭിച്ചു
കേരള പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സ്, ഹയർസെക്കണ്ടറി തുല്യതാ കോഴ്‌സ് 2025-26 പുതിയ ബാച്ചിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. 17 വയസ്സ് പൂർത്തീകരിച്ച ഏഴാം തരം വിജയിച്ചവർക്ക് പത്താംതരം തുല്യത കോഴ്‌സും 22 വയസ്സ് പൂർത്തീകരിച്ചവർക്ക് ഹയർസെക്കണ്ടറി തുല്യതാ കോഴ്‌സും രജിസ്‌ട്രേഷൻ നടത്താം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന അഴീക്കോട്, ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലെ പഠിതാക്കൾക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. ഫോൺ: 9495365907
സൗജന്യ ഗ്ലൂക്കോമ സ്‌ക്രീനിങ്ങ് ക്യാമ്പ്
പരിയാരം ഗവ.ആയുർവേദ കോളേജ് ആശുപത്രിയിൽ ലോക ഗ്ലൂക്കോമ വാരത്തോനോടനുബന്ധിച്ച് ശാലാക്യതന്ത്ര വിഭാകത്തിനു കീഴിൽ മാർച്ച് 13 ന് രാവിലെ എട്ടു മുതൽ സൗജന്യ ഗ്ലൂക്കോമ സ്‌ക്രീനിങ്ങ് ക്യാമ്പ് നടത്തും. താൽപര്യമുള്ളവർ പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രി ഒ.പി.വിഭാഗവുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0497 2801688
അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടുവത്ത് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 2025-26 അധ്യയന വർഷം ഉണ്ടായേക്കാവുന്ന അധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, എം.സി.ആർ.ടി വിഷയങ്ങളിലും ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ്, ഹിസ്റ്ററി വിഷയങ്ങളിലുമാണ് ഒഴിവ്. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ വെള്ളപേപ്പറിൽ തയ്യാറാക്കി ഏപ്രിൽ 15 ന് വൈകിട്ട് അഞ്ചിനകം കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിൽ സമർപ്പിക്കണം. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ ഹോസ്റ്റലിൽ താമസിച്ച് പഠിപ്പിക്കുന്നതിനും അധ്യയന സമയത്തിനു പുറമെയുള്ള സമയങ്ങളിൽ വിദ്യാർഥികളുടെ പഠന-പഠനേതര പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുക്കാനും സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാവും. ഫോൺ : 0497 2700357 ഐ.ടി.ഡി.പി കണ്ണൂർ, 0460 2203020 -മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കണ്ണൂർ