കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ രാധാകൃഷ്ണന്‍ എംപി

കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ രാധാകൃഷ്ണന്‍ എംപി. ഏത് അന്വേഷണത്തെയും നേരിടാന്‍ ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ക്ക് പണം തിരിച്ചു കിട്ടണമെന്ന നിലപാടാണ് പാര്‍ട്ടിക്കും ഗവണ്‍മെന്റിനെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് വന്നു എന്ന് അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈകുന്നേരമാണ് വിവരം അറിഞ്ഞത്. ഇന്നലെ ഹാജരാകണം എന്ന് പറഞ്ഞാണ് നോട്ടീസ്. അപ്പോള്‍ സ്വാഭാവികമായും ഇന്നലെ ഹാജരാക്കാന്‍ കഴിയില്ല. പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ല എന്ന് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

നോട്ടീസില്‍ പറയുന്ന വിവരങ്ങളല്ല മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെളിവുകള്‍ ഹാജരാക്കാന്‍ ഉണ്ടെങ്കില്‍ വരണമെന്നും രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ഡോക്യുമെന്റ്‌സുമായി ഹാജരാവുകയും ചെയ്യും. ഭയപ്പെടേണ്ട കാര്യമില്ല. ഏത് അന്വേഷണം വന്നാലും നേരിടാന്‍ കഴിയും. ഏത് കേസാണ് എന്ന് നോട്ടീസില്‍ പറഞ്ഞിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും