കളമശേരി കഞ്ചാവ് KSU നടത്തിയ ഗൂഢാലോചന; വിശദീകരണവുമായി എസ്എഫ്ഐ

കളമശേരി പോളി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി എസ്എഫ്ഐ. കേസിൽ എസ്എഫ്ഐക്ക് പങ്കില്ല. KSU നടത്തിയ ഗൂഢാലോചനയാണിത്. കഞ്ചാവ് എത്തിച്ചത് KSU നേതാവാണ്. KSU പ്രവർത്തകൻ ആദിൽ ഒളിവിലാണ്. റെയ്‌ഡിന് പിന്നാലെ KSU നേതാക്കൾ ഒളിവിൽ പോയെന്നും എസ്എഫ്ഐ ആരോപിച്ചു. അഭിരാജ് നിരപരാധിയാണ്.അഭിരാജ് ഒരു ലഹരിയും ഉപയോഗിക്കില്ല. പൊലീസ് മുൻവിധിയോടെ സംസാരിച്ചുവെന്നും എസ്എഫ്ഐ ആരോപിച്ചു. കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതെന്ന് അഭിരാജ് പറഞ്ഞു. റെയ്‌ഡ്‌ നടക്കുമ്പോൾ കോളജിന് പുറത്തായിരുന്നു.

തന്റെ മുറിയിൽ പരിശോധന നടത്തിയത് അറിയില്ല. ഹോസ്റ്റലിലേക്ക് എത്തിയപ്പോൾ പൊലീസ് കഞ്ചാവുമായി നില്കുകയിരുന്നു. എന്നോട് പറഞ്ഞു നിന്റെ മുറിയിൽ നിന്നും കണ്ടെത്തി എന്നാണ്.ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുംമെന്നും അഭിരാജ് വ്യക്തമാക്കി. കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 3 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു.

 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും