അബദ്ധത്തിൽ എലിവിഷം കഴിച്ചു; മൂന്നുവയസുകാരി മരിച്ചു

എലിവിഷം ഉള്ളിൽ ചെന്ന് മൂന്ന് വയസുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറയിൽ ലിതിൻ -ജോമരിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലി വിഷം കുട്ടി അബദ്ധത്തിൽ എടുത്ത് കഴിക്കുകയായിരുന്നു. ഫെബ്രുവരി 22 നായിരുന്നു സംഭവം. വിഷം ഉള്ളിൽ ചെന്ന ഉടനെ കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടത്തറയിലുള്ള താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയും ആരോഗ്യ നില ഗുരുതരമായതിനാൽ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അട്ടപ്പാടിയിലേക്ക് എത്തിക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും