അസിസ്റ്റന്റ് പ്രൊഫസ്സർ ഒഴിവ്
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് (ഒഴിവുകളുടെ എണ്ണം-1 ) മണിക്കൂർ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു . യു ജി സി നിഷ്‌കർഷിക്കുന്ന യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ് . യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം 18-03-2025 (ചൊവ്വാഴ്ച ) രാവിലെ 11.00 മണിക്ക് മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ വകുപ്പ് മേധാവിയുടെ മുന്നിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ് .
സർവകലാശാലയിൽ ജൈവകൃഷി വിളവെടുപ്പ് നടത്തി
*Cannovation 3.0 യുടെ ഭാഗമായി Food tech and Agro Conclave നോടനുബന്ധിച്ച് നടത്തുന്ന ഫാം ഇൻ എ ബോക്സ്@ക്യാമ്പസ് എന്ന പ്രൊജെക്ട് ഫാം യൂണിറ്റിൻ്റെ വിളവെടുപ്പ് ബഹുമാനപ്പെട്ട കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.കെ കെ സാജു നിർവഹിച്ചു, ടെക്നോളജി ബിസിനസ് ഇൻക്യൂബേഷൻ സെൻ്റർ സ്റ്റാർട്ടപ് ആയ ടെക്റ്റേൺ, ഭൂവനി നേച്ചർ ക്ലബ്ബ് എന്നിവർ ചേർന്നാണ് പ്രോജക്ട് ഇംപ്ലിമെൻ്റ് ചെയ്തത്, ഡെവലപ്മെന്റ് ഓഫീസർ ഡോ. വി എ വിൽസൺൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രജിസ്ട്രാർ ഡോ. ജോബി കെ ജോസ് ഫാം ഇൻ എ ബോക്സ് മാതൃകയെ പറ്റി സംസാരിച്ചു,
പ്രകൃതിയോട് ചേർന്നു നിൽക്കുന്നു എന്ന സന്ദേശം നൽകിക്കൊണ്ട് ക്യാമ്പസിലെ വൃക്ഷ തണലിൽ ആണ് ഈ ചടങ്ങ് നടത്തിയത്. കൃഷി നാളേക്കുള്ള കരുതലാണെന്ന് എടുത്തു പറഞ്ഞ് പുതുതലമുറയെ കൃഷി പരിചയപ്പെടുത്തുക, കേരളത്തിലെ കൃഷിയിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിപ്ലവ കരമായ മാറ്റങ്ങൾ വരുത്തുക എന്ന സന്ദേശത്തോടെ പ്രോഗ്രാമിൽ ഇൻക്യൂബേഷൻ ഡയറക്ടർ ഡോ. യൂ ഫൈസൽ വൈസ് ചാൻസിലർക്ക് ആദ്യ വിൽപന നൽകി, മാനേജ്മെൻ്റ് വിഭാഗം മേധാവി ശ്രീ . അനീഷ് കുമാർ കെ .പി ടെക്റ്റേൺ ഡയറക്ടർ ഡോ. രാജി സുകുമാർ, ഭുവനി നേച്ചർ ക്ലബ്ബ് പ്രസിഡന്റ് നിസാറുൾ ഹസീൻ. എ, സെക്രട്ടറി ചന്ദ്രൻ ചെന്നപൊയിൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് മനു ബാലകൃഷ്ണൻ എന്നിവർ വിളവെടുപ്പിൽ പങ്കെടുത്തു.
ഹാൾ ടിക്കറ്റ്
19/ 03 / 2025 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി .ജി .ഡി .എൽ. ഡി (റഗുലർ /സപ്ലിമെന്ററി) നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ് .
അഫിലിയേറ്റഡ് കോളെജുകളിൽ 17.03.2025 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (ഏപ്രിൽ 2025) പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റഗുലർ/സപ്ലിമെന്‍ററി), ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 18, 19 തീയതികളിലായി കാഞ്ഞങ്ങാട്, നെഹ്റു ആ൪ട്സ് ആന്‍റ് സയന്‍സ് കോളേജിൽ വച്ച്നടത്തുന്നതാണ് .
ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പരീക്ഷാഫലം
പ്രൈവറ്റ് രെജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബി എ/ ബി എ അഫ്സൽ – ഉൽ-ഉലമ/ബികോം/ബിബിഎ(റഗുലർ/സപ്ലി
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവ്വകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ്’ (റഗുലർ), മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 മാർച്ച് 19 മുതൽ 22 വരെയും പിഴയോടു കൂടി മാർച്ച് 24 വരെയും അപേക്ഷിക്കാം.