കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്ക്

കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്ക്. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കണ്ണൂർ നാറാത്ത് കുമ്മായക്കടവ് മൊയ്‌ദീന്റെ മകൻ നാറാത്ത് റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന ഷിഫാസ് കെ പി യാണ് മരിച്ചത്. പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തീരാങ്കാവ് അത്താണിക്ക് സമീപമാണ് അപകടം നടന്നത്. കാറിൽ ഒപ്പമുണ്ടായിരുന്ന അബ്‌ദുൽ മജീദ് ,ഭാര്യ ആയിഷ, മക്കളായ മുഹമ്മദ് ആഷിഖ്, നിമീർ എന്നിവർ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിമീറിന്റെ നില അതീവ ഗുരുതരമാണ്.

ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. തൊണ്ടയാട് ഭാഗത്തുനിന്നും വന്ന ലോറി അത്താണി ജംഗ്ഷനിൽ വലതുവശത്തേക്ക് തിരിക്കുകയും പിറകിൽ വന്ന കാർ ലോറിയുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് കയറിയ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ച് നാട്ടുകാരും പന്തീരാങ്കാവ് പോലീസും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഗൾഫിലേക്ക് പോകുന്ന മജീദിനെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് കൊണ്ട് വിടാൻ പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും