വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണ്ണൂർ, അഴീക്കോട്‌ മണ്ഡലം പട്ടയ അസംബ്ലി 22ന്
സംസ്ഥാന സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കണ്ണൂര്‍  നിയോജക മണ്ഡലത്തിന്റെ പട്ടയ അസംബ്ലി മാര്‍ച്ച് 22ന് രാവിലെ 11ന് കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ചിറക്കല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ കെ.വി സുമേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ അഴീക്കോട് നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി നടത്തും. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭാ അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത്/കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെ റവന്യൂ ടീം പങ്കെടുക്കും. ഓരോ വാര്‍ഡിലും പട്ടയം കിട്ടാന്‍ അവശേഷിക്കുന്നവരുടെ വിവരങ്ങള്‍, പട്ടയം നല്‍കാന്‍ അനുയോജ്യമായ ഭൂമിയുടെ വിവരങ്ങള്‍, പട്ടയം ലഭ്യമാകേണ്ട പ്രത്യേക പ്രദേശം, പരിഹരിക്കേണ്ട വിഷയങ്ങള്‍ എന്നിവ പരിഗണിക്കും. അതിദരിദ്ര വിഭാഗങ്ങള്‍ക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മനസ്സോടിത്തിരി മണ്ണ് പദ്ധതി വഴിയോ മറ്റു മാര്‍ഗങ്ങള്‍ മുഖേനയോ ഭൂമി കണ്ടെത്താനും പട്ടയം അനുവദിക്കാനുമുള്ള നടപടകളും ചര്‍ച്ചയാകും.
അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകള്‍
തോട്ടട ഗവ ഐ.ടി.ഐയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ.എം.സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍, റോബോട്ടിക്സ് എഞ്ചിനീയറിങ് കോഴ്സുകളിലേക്കാണ് പ്രവേശനം. രണ്ടു മാസമാണ് കോഴ്സ് കാലാവധി. ഫോണ്‍ : 9745479354
ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
60 വയസ്സ് കഴിഞ്ഞാല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയായ പ്രധാന്‍ മന്ത്രി ശ്രംയോഗി മന്‍ധനിലേക്ക് 18 നും 40 നുമിടയില്‍ പ്രായമുള്ള അസംഘടിത തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 3,000 രൂപയാണ് പെന്‍ഷന്‍. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യാപാരികള്‍ക്കുമായുള്ള ദേശീയ പെന്‍ഷന്‍ സ്‌കീം അംഗത്വ രജിസ്‌ട്രേഷനും അപേക്ഷ ക്ഷണിച്ചു. 18-40 ആണ് പ്രായപരിധി. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ സഹിതം അടുത്തുള്ള ഡിജിറ്റര്‍ കോമണ്‍ സര്‍വ്വീസ് സെന്ററുമായോ ജില്ലാ ലേബര്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍; ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ – 7217730674, ജില്ലാ ലേബര്‍ ഓഫീസ്- 0497-2700353
കെല്‍ട്രോണ്‍ കോഴ്‌സിലേക്ക് പ്രവേശനം തുടരുന്നു
കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു. പി.ജി.ഡി.എ, ഡി.സി.എ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, വേഡ് പ്രോസസിങ്ങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍- 04602205474 / 0460 2954252
മോഡേണ്‍ സര്‍വെ കോഴ്സ്
ധര്‍മശാലയിലെ കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന സർവ്വേ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്- കേരളയില്‍ (എസ്ടിഐ-കെ) ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന മോഡേണ്‍ സർവ്വേ കോഴ്സില്‍ (ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ (ഇ.ടി.എസ്), ജി.പി.എസ്, കോര്‍പ്സ്, ആര്‍.ടി.കെ, ലെവലിംഗ്, കൗണ്ടറിങ്ങ്) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും ഫീസ് സംബന്ധിച്ച വിവരങ്ങളും www.dslr.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9895124813, 9495149559, 8848927360
മത്സ്യഫെഡ് ഇൻഷുറൻസ് പദ്ധതി: 31 വരെ പ്രീമിയം ഒടുക്കാം

2025-26 വർഷത്തേയ്ക്ക് മത്സ്യഫെഡ് നടപ്പിലാക്കുന്ന പത്ത് ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം മാർച്ച് 31 നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകുന്നതിന് അവസരം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്കും അതത് സംഘങ്ങൾ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ അടച്ച് പരിരക്ഷ ഉറപ്പാക്കാം. പദ്ധതിയിൽ ഗുണഭോക്താക്കളാകുന്നവർക്ക് അപകട മരണമോ, അപകടത്തെ തുടർന്ന് പൂർണ, ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധനകൾക്ക് വിധേയമായി പത്ത് ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റർ പ്രൊജക്റ്റ് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ബന്ധപ്പെടാം. ഫോൺ- 9526041270, 9526041123, 0497-2731257

പി എസ് സി അഭിമുഖം

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (ഫസ്റ്റ് എൻ സി എ ഹിന്ദു നഡാർ) (കാറ്റഗറി നമ്പർ: 101/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 ജനുവരി ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം പി എസ് സി കണ്ണൂർ ജില്ലാ ആഫീസിൽ മാർച്ച് 28 ന് നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് എന്നിവ ഇതിനോടകം അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോർമ എന്നിവ അവരുടെ പ്രൊഫൈലിൽ ലഭ്യമാണ്.  കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഡൗൺ ലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ, പ്രഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം നിശ്ചിത സമയത്ത് കണ്ണൂർ ജില്ലാ ആഫീസിൽ നേരിട്ട് എത്തണം.

അവധിക്കാല കമ്പ്യൂട്ടർ  ക്ലാസുകൾ

സിഡിറ്റിന്റെ താഴെ ചൊവ്വയിലെ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് അവസരം. ഏപ്രൽ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ താഴെചൊവ്വ കെ.പി ടവറിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പഠന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9947763222

ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്

ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ- 7994449314

കമ്പ്യൂട്ടർ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാം

പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാൻ അവസരം. ടാലി, വെബ് ഡിസൈനിംഗ്, ജാവ പ്രൊഗ്രാമിങ്, മൊബൈൽ ആപ്പ് ഡെവലപ്പ്മെന്റ് ഉൾപ്പെടെയുള്ള കോഴ്‌സുകളെക്കുറിച്ച് അറിയാൻ link.asapcsp.in/ilike സന്ദർശിക്കുക. ഫോൺ:  9495999712

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും