മദ്യപിച്ച്‌ ബോധരഹിതരായി റെയില്‍വേ ട്രാക്കില്‍ കിടന്നു; രക്ഷയായത് ലോക്കോ പൈലറ്റ്

ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ മദ്യപിച്ച്‌ ബോധരഹിതരായി കിടന്ന രണ്ടുപേര്‍ക്ക് അത്ഭുത രക്ഷ.ശനിയാഴ്ച രാത്രിയാണ് മദ്യപിച്ച്‌ ബോധം മറഞ്ഞ ഇവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്നത്.ഷാലിമാര്‍ എക്സ്പ്രസ്സിലെ ലോക്കോ പൈലറ്റ് കായംകുളം സ്വദേശി അന്‍വര്‍ ഹുസൈനാണ് രണ്ടുപേരുടെ ജീവന്‍ രക്ഷിച്ചത്.ലോക്കോ പൈലറ്റ് അന്‍വര്‍ പറഞ്ഞത് ഇങ്ങനെ. ‘ആലുവയില്‍ നിന്ന് തൃശ്ശൂര്‍ റൂട്ടിലേക്ക് ട്രെയിന്‍ പുറപ്പെട്ടു. ആലുവ സ്റ്റേഷന്‍ കഴിഞ്ഞ് കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ റെയില്‍വേ ട്രാക്കില്‍ രണ്ടുപേരെ കണ്ടത്.

ഒരാള്‍ ട്രാക്കില്‍ നില്‍ക്കുന്നു, മറ്റെയാള്‍ ഇരിക്കുന്നു. നില്‍ക്കുന്ന ആള്‍ ഇരിക്കുന്നയാളെ പൊക്കാന്‍ ശ്രമിക്കുന്നത് ദൂരെ നിന്നേ കണ്ടു. പതിവായി ആളുകള്‍ ക്രോസ് ചെയ്യുന്ന സ്ഥലമായതിനാല്‍ അവര്‍ ട്രാക്കില്‍ നിന്ന് മാറുമെന്ന് കരുതി. പക്ഷേ അതുണ്ടായില്ല.ട്രെയിന്‍ ഇവരുടെ 100 മീറ്ററോളം അടുത്തെത്തിയപ്പോള്‍ തന്നെ എമര്‍ജന്‍സി ബ്രേക്കിട്ടു. 50 മീറ്ററോളം അടുത്ത് ട്രെയിന്‍ എത്തിയപ്പോള്‍ ഇരുവരും ട്രാക്കില്‍ കെട്ടിപ്പിടിച്ച്‌ നിന്നു. പിന്നാലെ ബാലന്‍സ് തെറ്റി ട്രാക്കിലേക്ക് തന്നെ വീഴുകയായിരുന്നു. ബ്രേക്കിട്ടിരുന്നതിനാല്‍ ട്രെയിന്‍ സാവധാനം വന്ന് ഇവരുടെ മുകളിലാണ് നിന്നത്. എന്‍ജിന്‍ ഭാഗം ഇരുവരുടെയും ശരീരത്തിന് മുകളിലായി. ട്രെയിന്‍ നിന്നയുടനെ കോ- പൈലറ്റായ സുജിത്ത് സുധാകരന്‍ ടോര്‍ച്ചുമായി ഇറങ്ങിനോക്കിയപ്പോഴാണ് ഇരുവരെയും കണ്ടത്തിയത് .

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും