കോഴിക്കോട് താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ കണ്ടെത്തി. ബെംഗളൂരുവിൽ സുഹൃത്തിനൊപ്പമാണ് കണ്ടെത്തിയത് . പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി. കർണാടക പൊലീസ് താമരശ്ശേരി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ പതിനൊന്നാം തീയതി മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷ എഴുതാൻ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.