ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തി

ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. പത്തര കിലോ കഞ്ചാവും കഞ്ചാവ് തോട്ടവുമാണ് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് ടീം കണ്ടെത്തിയത്. ഓച്ചിറ മേമനയിൽ മനീഷ് ഭവനത്തിൽ മനീഷ് മോഹൻ്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. 38-ഓളം കഞ്ചാവ് ചെടികളുണ്ടായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും