ഹൈക്കോടതിയിലെ സ്ഥിരം ഹര്‍ജിക്കാരനായ പായിച്ചിറ നവാസിനെതിരെ അമികസ് ക്യൂറി അന്വേഷണം

ഹൈക്കോടതിയിലെ സ്ഥിരം ഹര്‍ജിക്കാരനായ പായിച്ചിറ നവാസിനെതിരെ അമികസ് ക്യൂറി അന്വേഷണം. പായിച്ചിറ നവാസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി അമികസ് ക്യൂറിയെ നിയോഗിച്ചു. സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

പൊതുതാത്പര്യ ഹര്‍ജികളില്‍ സംശുദ്ധി അനിവാര്യമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊതുതാത്പര്യ ഹര്‍ജി നല്‍കുമ്പോള്‍ ഇത്തരം നടപടികള്‍ നേരിടാനും തയ്യാറായിരിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പായിച്ചിറ നവാസിനെതിരായ രേഖകള്‍ അമികസ് ക്യൂറിക്ക് കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നൽകി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ടി എം തോമസ് ഐസകിനെ നോളജ് മിഷന്‍ ഉപദേശകനായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ആണ് നടപടി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും