കുറുപ്പംപടി പീഡനം: പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് അമ്മക്ക് അറിയാമായിരുന്നെന്ന് മൊഴി: പ്രതിചേർക്കും

എറണാകുളം കുറുപ്പുംപടി പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെ പ്രതിച്ചേർക്കും. മൂന്ന് മാസമായി പീഡന വിവരം അമ്മയ്ക്ക് അറിയാമെന്നാണ് പ്രതി ധനേഷിന്റെ മൊഴി. കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. പെൺകുട്ടികളെ CWC അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

മൂന്ന് വർഷം മുൻപായിരുന്നു പെൺകുട്ടികളുടെ അച്ഛൻ മരണപ്പെടുന്നത്. പിന്നീട് ധനേഷുമായി കുട്ടികളുടെ അമ്മ ബന്ധം സ്ഥാപിക്കുകയായിരുന്നു. ടാക്സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. പെൺകുട്ടികളുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ പീഡനത്തിനിരായാക്കിയത്.

കുട്ടികളോട് ഒപ്പം പഠിക്കുന്ന സഹപാഠിളെ കൂട്ടി വീട്ടിലേക്ക് വരാൻ ധനേഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സമ്മർദ്ദത്തിനൊടുവിൽ ഇക്കാര്യങ്ങൾ വിവരിച്ച് പെൺകുട്ടികൾ സുഹൃത്തുക്കൾക്ക് കത്ത് എഴുതിയത്തോടെയാണ് പീഡന വിവരം പുറത്ത് വന്നത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ കുറുപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ പ്രതിയെ പിടികൂടുകയായിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും