എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ; വിജ്ഞാപനം പുറത്ത്

പാർലമെൻ്റ് എം പിമാരുടെ ശമ്പളം വർദ്ധിപ്പിച്ച വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയിൽ നിന്ന് 1,24,000 രൂപയായാണ് വർദ്ധിപ്പിച്ചത്. പ്രതിമാസ ശമ്പളത്തിൽ 24,000 രൂപയുടെ വർദ്ധനവാണ് ഇതോടെ എം പി മാർക്ക് ലഭിക്കുക.

അലവൻസ്, പെൻഷൻ തുക എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. പാർലമെന്റ് അംഗങ്ങളുടെയും മുൻ അംഗങ്ങളുടെയും പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായും ഉയർത്തിയിട്ടുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും