വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മോട്ടോര്‍ വാഹനവകുപ്പ് ബോധവല്‍ക്കരണ ക്ലാസ് 26 ന്

തളിപ്പറമ്പ് താലൂക്കിലെ ബസ് ജീവനക്കാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 26 ബുധനാഴ്ച ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. രാവിലെ 9.30 ന് തളിപ്പറമ്പ് സബ് ആര്‍ടി ഓഫീസിലെ റോഡ് സുരക്ഷാ ഹാളിലാണ് ക്ലാസ്. താലൂക്കിലെ മുഴുവന്‍ ബസ് ജീവനക്കാരും പങ്കെടുക്കണമെന്ന് ജോയിന്റ് ആര്‍ ടി ഒ  ഷാനവാസ് കരീം അറിയിച്ചു. പരിപാടിയുടെ ഭാഗമായി ഐ വി ഉണ്ണി മഴൂരിന്റെ ജ്വാല ഏകപാത്ര നാടകവും അരങ്ങേറും.

ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം

നശാമുക്ത് ഭാരത് അഭിയാന്‍ (എന്‍എംബിഎ) പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ നടപ്പാക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂരിന്റെ ജില്ലാതല കര്‍മപദ്ധതി അനുസരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജില്ലാ കോര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യൂ), ലഹരി വിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റ, ലഹരി വിമുക്ത കണ്ണൂര്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവ സഹിതം മാര്‍ച്ച് 27 ന് രാവിലെ 10.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ : 8281999015, 04972997811

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സ്

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ ഏപ്രില്‍ മാസം ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സി പ്രോഗ്രാമിങ്ങ് ഫോര്‍ എഞ്ചിനീയറിങ്ങ് ആസ്പിരന്റസ്, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ യൂസിങ്ങ് എച്ച്.ടി.എം.എല്‍ ആന്റ് സി.എസ്.എസ്, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൈത്തണ്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ കാമ്പസിനു സമീപം പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് മേഖലാ ഓഫീസ്, www.lbscentre.kerala.gov.in/services/courses വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍-0497 2702812, 94476442691, 9074405137

സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്

എല്‍.ബി.എസ് സെന്റര്‍ കണ്ണൂര്‍ മേഖലയില്‍ സ്‌കില്‍ അപെക്‌സ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ ആരംഭിക്കുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ തുടരുന്നു. ഇതിനോടനുബന്ധിച്ചുള്ള ഓറിയന്റേഷന്‍ ക്ലാസ് മാര്‍ച്ച് 28 ന് രാവിലെ 11 ന് നടത്തും. ഫോണ്‍: 8606907093

സ്റ്റേഷനറി വിതരണം ഉണ്ടാവില്ല

വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളില്‍ കണ്ണൂര്‍ ജില്ലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.

ഇന്റര്‍വ്യൂ മാറ്റി

മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മാര്‍ച്ച് 25 ന് നടത്താനിരുന്ന ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനങ്ങള്‍ക്കുള്ള ഇന്റര്‍വ്യൂ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുണ്ടേരി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

നെരുവമ്പ്രം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലവില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. www.polyadmission.org/ths എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.  ഫോണ്‍ : 9446301684, 6238615648

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐടിഐ യും ഐഎംസി യും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍ ടിഗ് ആന്റ് മിഗ് മൂന്ന് മാസത്തെ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7560865447

ബോധവല്‍കരണ ക്ലാസ്

മരുന്നുകളുടെ ദുരുപയോഗം തടയുന്നതുമായി ബന്ധപ്പെട്ട് തലശ്ശേരി താലൂക്കിലെ ചില്ലറ മരുന്ന് വ്യാപാരികള്‍ക്ക് കണ്ണൂര്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്ട്രോളറുടെ നേതൃത്വത്തില്‍ മാര്‍ച്ച് 27 ന് തലശ്ശേരി ഗുഡ് ഷെഡ് റോഡിലുള്ള വ്യാപാര ഭവന്‍ പാരഡൈസ് ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. താലൂക്കിലെ എല്ലാ മരുന്ന് ചില്ലറ വ്യാപാരികളും പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്ട്രോളര്‍ ആന്റ് ലൈസന്‍സിങ്ങ് അതോറിറ്റി അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍ പദ്ധതിയുടെ ഭാഗമായി എടക്കാട്, പേരാവൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് മാത്രം വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി & എഎച്ച്) നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികള്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.വി.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 26 ന് രാവിലെ 11 ന് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 0497 2700267

ഗതാഗത നിയന്ത്രണം

ഇരിക്കൂര്‍ ബ്ലോക്കില്‍ മയ്യില്‍ വള്ളിയോട്ട് കടൂര്‍മുക്ക് വേളംഗണപതി ടെമ്പിള്‍ ചെക്യാട്ടുകാവ് റോഡില്‍ എഫ്ഡിആര്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മയ്യില്‍ ബസ്സ്റ്റാന്റ് മുതല്‍ കടൂര്‍മുക്ക് വരെ മാര്‍ച്ച് 26 മുതല്‍ രണ്ടാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി അക്രഡിറ്റഡ് എഞ്ചിനിയര്‍ അറിയിച്ചു.

കെല്‍ട്രോണ്‍ അവധികാല കോഴ്സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അവധികാല കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ് (മൂന്ന്, ഏഴ് ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് – 20 ദിവസം), ഹാര്‍ഡ് വെയര്‍
ഫണ്ടമെന്റല്‍സ് ആന്റ് പ്രോഗ്രാമിങ്ങ് ലോജിക്, കെല്‍ട്രോണ്‍ ലിറ്റില്‍ പ്രോഗ്രാമര്‍ (എട്ടാം ക്ലാസുമുതല്‍ – 40 ദിവസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് (10-ാം ക്ലാസു മുതല്‍ -20 ദിവസം) എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 04602205474, 0460 2954252

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂര്‍ താലൂക്കിലെ നാറാത്ത് വില്ലേജില്‍പ്പെട്ട ശ്രീ.നാറാത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 11 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. ഫോണ്‍: 04902321818

ഡാക്ക് അദാലത്ത് 28 ന്

കേരള തപാല്‍ സര്‍ക്കിളിലെ വടക്കന്‍മേഖലാ ഡാക്ക് അദാലത്ത് മാര്‍ച്ച് 28 ന് രാവിലെ 11 ന് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ കോഴിക്കോട് നടക്കാവ് ഓഫീസില്‍ നടക്കും. ഫോണ്‍:04952765282

ടെണ്ടര്‍ ക്ഷണിച്ചു

കതിരൂര്‍ ജി.വി.എച്ച്.എസ്.എസ്് സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററിലെ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യന്‍, ജി.എസ്.ടി അസിസ്റ്റന്റ് ലാബുകളിലേക്ക് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും എത്തിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ഫോണ്‍ : 9947408444

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും