Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

ത്രിദിന സെമിനാർ 

സാമ്പത്തിക വ്യവസ്ഥയ്ക്ക് സംസ്കാരത്തിലും സമൂഹത്തിലും ആഴത്തിലുള്ള സ്വാധീനമുണ്ട്, സാഹിത്യം ഇതിൻ്റെ പ്രതിഫലനം ആണ്.പ്രശസ്ത സാഹിത്യകാരി പ്രൊഫ. കെ വനജ . ഹിന്ദി കഥാ സാഹിത്യത്തിലെ സാമൂഹിക, സാംസ്കാരിക അവബോധം എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാല ഹിന്ദി  വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അവർ. ത്രിദിന സെമിനാർ സിൻഡിക്കേറ്റ് അംഗം ഡോ. എ അശോകൻ ഉദ്ഘാടനം ചെയ്തു. ഡോ. അനൂപ് കേശവ് , ഡോ. ഓമന പങ്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോ. പ്രീതി. കെ അദ്ധ്യക്ഷനായ യോഗത്തിൽ ഡോ. ജസ്നാ റഹീം സ്വാഗതവും ഡോ. മണികണ്ഠൻ. സി. സി നന്ദിയും രേഖപ്പെടുത്തി.

തുടർന്നുള്ള സെഷനുകളിൽ ഡോ. മുരളീധരൻ പിള്ളൈ   ഡോ. മനു ഡോ. ശ്രീധർ ഹെഡ്ഗേ, ഡോ. പ്രിയ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കേ രളത്തിനകത്തും പുറത്തുമുള്ള ഇരുപതിലധികം വിഷയ വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിക്കും.സെമിനാർ ബുധനാഴ്ച സമാപിക്കും.

ദേശീയ സെമിനാർ 

കണ്ണുർ സർവകലാശാല ഡിപ്പാർട്ട്മെൻ്റ് ഓഫ് കൊമേഴ്സ് ആൻഡ് ബിനസ്സ് സ്റ്റഡീസിൽ ഇൻ്റർവെൻഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇൻ കൊമേഴ്സ് ആൻഡ് ബിസിനസ് എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ ദേശീയ സെമിനാർ  നീലേശ്വരം  ക്യാമ്പസ്സിൽ ആരംഭിച്ചു . കണ്ണുർ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ എ അശോകൻ സെമിനാർ ഉദ്ഘാടനം ചെയ്തു . പ്രൊഫസർ (ഡോ) സജി ടി ജി, (ഡീൻ, സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ്,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള) മുഖ്യ പ്രഭാക്ഷണം നടത്തി. കോഴ്സ് ഡയറക്ടർ അനി വടക്കേ പുരയിൽ അധ്യക്ഷത വഹിച്ചു. അഞ്ജന നാരായണൻ സ്വാഗതം പറഞ്ഞു. ഡോ മിനിമോൾ എം സി, പ്രൊഫ ഡോ റീജ വി, ഡോ പ്രീതി കെ, രേഷ്‌ണ രത്നാകരൻ, ജിബിൻ ജോസ് എന്നിവർ സംസാരിച്ചു

പ്രായോഗിക പരീക്ഷകൾ

            കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എസ്.സി സ്റ്റാറ്റിസ്റ്റിക്സ് ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ  2025 പ്രായോഗിക പരീക്ഷകൾ 2025  മാർച്ച് 27-ാം തീയതി ബന്ധപ്പെട്ട കോളേജുകളിലായി നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

പരീക്ഷാഫലം

         മൂന്നാം സെമസ്റ്റർ ബി.എഡ്  ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/  ഇമ്പ്രൂവ്മെന്റ്)-  നവംബർ 2024   പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം  സർവകലാശാല  വെബ്സൈറ്റിൽ  ലഭ്യമാണ് .(www.kannuruniversity .ac .in )

               ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി   07 /04 / 2025   5 P M.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign