Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക കിഴിവ്

പെരുന്നാള്‍ പ്രമാണിച്ച് മാര്‍ച്ച് 27,28 തീയതികളില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക കിഴിവ് അനുവദിക്കും. കോട്ടണ്‍, സില്‍ക്ക്, പോളി വസ്ത്രങ്ങള്‍, സില്‍ക്ക് സാരികള്‍, മസ്ലിന്‍ സാരികള്‍, കോട്ടണ്‍ വസ്ത്രങ്ങള്‍, ഉന്നക്കിടക്കകള്‍, തലയണ, ബെഡ് ഷീറ്റുകള്‍, ചുരിദാര്‍ മെറ്റീരിയല്‍, മറ്റ് ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, ശുദ്ധമായ തേന്‍, എണ്ണ എന്നിവ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകളില്‍ ലഭിക്കും.

ട്രാന്‍സ് ജെന്‍ഡര്‍ സ്‌പെഷ്യല്‍ എന്റോള്‍മെന്റ് ക്യാമ്പ് 27 ന്

ജില്ലാ ഇലക്ഷന്‍ ഓഫീസിന്റെയും ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സ്‌പെഷ്യല്‍ എന്റോള്‍മെന്റ് ക്യാമ്പ് മാര്‍ച്ച് 27 ന് നടക്കും. കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ ജില്ലാ ഇലക്ഷന്‍ ഓഫീസിനു സമീപമുള്ള അക്കാദമിക് ഹാളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്ത ട്രാന്‍സ് ജെന്‍ഡര്‍ ഐഡി കാര്‍ഡുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസും അഡ്രസ്സും തെളിയിക്കുന്നതിനുള്ള രേഖകള്‍, വോട്ട് ചേര്‍ക്കേണ്ട വ്യക്തിയുടെ വീട്ടിലെ മറ്റൊരു വ്യക്തിയുടെ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ എന്നിവ കരുതണം. പ്രസ്തുത വീട്ടില്‍ ആരുംതന്നെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അയല്‍വാസിയുടെ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ സഹിതം ക്യാമ്പില്‍ ഹാജരാകണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു. ഫോണ്‍: 0497 – 2709140

അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

തോട്ടട സര്‍ക്കാര്‍ വനിതാ ഐടിഐയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ.എം.സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ റോബോട്ടിക്‌സ്, അക്കൗണ്ടിങ്ങ്, എംഎസ് ഓഫീസ് കോഴ്‌സുകളിലാണ് പ്രവേശനം. രണ്ടുമാസമാണ് കാലാവധി. പ്രാക്ടിക്കല്‍ ട്രെയിനിങ്ങും ഉണ്ടാകും. ഫോണ്‍: 9745479354

റെയില്‍വെ ഗേറ്റ് അടച്ചിടും

തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ എന്‍എച്ച് -ബീച്ച് (മടം ഗേറ്റ്) ലെവല്‍ ക്രോസ് മാര്‍ച്ച് 26 ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറുടെ ഓഫീസ് അറിയിച്ചു.

അഭിമുഖം 28 ന് 

അമൃത് മിത്ര പദ്ധതിയിലുള്‍പ്പെടുത്തി തളിപ്പറമ്പ് നഗരസഭയില്‍ നടപ്പാക്കുന്ന വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ബി എസ് സി ബിരുദധാരികളായ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 28ന് രാവിലെ 10 ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. സയന്‍സ് ബിരുദധാരികളുടെ അഭാവത്തില്‍ മറ്റ് ബിരുദങ്ങളെയും പരിഗണിക്കും. ഫോണ്‍: 9562329248, 9995511209

ഐ.എച്ച്.ആര്‍.ഡിയില്‍ എട്ടാം ക്ലാസ് പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ കലൂര്‍, കപ്രാശ്ശേരി -ചെങ്ങമനാട്, മലപ്പുറം വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ, കോട്ടയം പുതുപ്പള്ളി , ഇടുക്കി മുട്ടം – തൊടുപുഴ, പത്തനംതിട്ട മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2025 ജൂണ്‍ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ lhrd.kerala.gov.in/tsh വെബ്സൈറ്റ് വഴിയോ നല്‍കാം. ഓണ്‍ലൈനായി ഏപ്രില്‍ ഏഴിന് വൈകിട്ട് നാല് വരെയും ഏപ്രില്‍ ഒമ്പത് വൈകിട്ട് നാല് വരെ സ്‌കൂളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍-8547005008, 8547005015, 8547005009, 04942681498, 8547021210, 04812351485, 8547005014, 04692680574

ടെണ്ടര്‍ ക്ഷണിച്ചു

മണത്തണ ജിഎച്ച്എസ്എസ് ലെ സി.സി.ടി.വി ഇന്‍സ്റ്റാലേഷന്‍ ടെക്‌നിഷ്യന്‍, ജി.എസ്.ടി അസിസ്റ്റന്റ് ലാബിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യാന്‍ അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ എട്ട് ഉച്ചയ്ക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9778213719

സ്‌കൂളുകളില്‍ ബുധനാഴ്ച ജാഗ്രതാദിനം ആചരിക്കും

വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനും കുട്ടികള്‍ക്കിടയിലെ അക്രമവാസനയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും  ചെറുക്കുന്നതിനുമായി മാര്‍ച്ച് 26 ബുധനാഴ്ച ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ജാഗ്രതാദിനം ആചരിക്കും. ജാഗ്രതാ യോഗങ്ങള്‍, സിഗ്നേച്ചര്‍ ക്യാമ്പയിന്‍, പ്രതിജ്ഞ ചൊല്ലല്‍, പോസ്റ്റര്‍ പ്രദര്‍ശനം, കൃതജ്ഞത മരം തുടങ്ങിയ പരിപാടികള്‍ അന്നേദിവസം സ്‌കൂളുകളില്‍ ആവിഷ്‌ക്കരിക്കും. തദ്ദേശസ്ഥാപന പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സാമൂഹിക- സാംസ്‌കാരിക-രാഷ്ട്രീയ- യുവജന- വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജാഗ്രതാ സമിതി സ്‌കൂളുകളില്‍ രൂപീകരിക്കും. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം സ്‌കൂളുകളില്‍ ഉറപ്പ് വരുത്തും. സ്‌കൂള്‍ ജാഗ്രതാദിനം ജനകീയ ക്യാമ്പയിന്റെ തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസം, സാമൂഹ്യ നീതി, തദ്ദേശസ്വയംഭരണം, പോലീസ്, എക്സൈസ്, തുടങ്ങിയ വകുപ്പുകള്‍ നടത്തുന്ന വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കും. സ്‌കൂള്‍ തലത്തിലുള്ള സ്റ്റുഡന്റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) ശക്തിപ്പെടുത്തും. കൃത്യമായ ഇടവേളകളില്‍ എസ് പി ജി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് എല്ലാ മാസവും ജില്ലാതലത്തിലുള്ള നാര്‍കോ കോര്‍ഡിനേഷന്‍ സെന്റര്‍ മീറ്റിങ്ങില്‍ അവലോകനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നിലവിലുള്ള പഞ്ചായത്ത് എജുക്കേഷന്‍ കമ്മിറ്റിയെ ശക്തിപ്പെടുത്തും. വിദ്യാലയങ്ങളിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. വേനല്‍ അവധിക്കായി സ്‌കൂള്‍ അടയ്ക്കുന്ന മാര്‍ച്ച് 29 നും സ്‌കൂളുകളില്‍ ജാഗ്രതാ ദിനം ആചരിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പന്ന്യന്നൂര്‍ ഗവ.ഐടിഐ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ഏപ്രില്‍ മൂന്നിന് രാവിലെ 11 ന് ഐടിഐയില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും  എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 0490 – 2318650

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് കണ്ണൂര്‍ എസ്.സി.പി.എസ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച/ പീഢനത്തിനിരയാകുന്ന കുട്ടികള്‍ക്ക് അന്വേഷണ സമയത്തും വിചാരണ സമയത്തും സഹായിക്കുന്നതിനും നടപടികള്‍ സുഗമമാക്കുന്നതിനുമായി വിദഗ്ധ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സപ്പോര്‍ട്ട് പേഴ്സണ്‍, ഇന്റര്‍പ്രെട്ടേഴ്സ്, സ്പെഷ്യല്‍ എജുക്കേറ്റേഴ്സ്, വിദഗ്ധര്‍, ട്രാന്‍സിലേറ്റേര്‍സ് വിഭാഗങ്ങളിലാണ് പാനല്‍ രൂപീകരിക്കുന്നത്. സപ്പോര്‍ട്ട് പേഴ്സണ്‍ (പി ജി ഇന്‍ സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/സൈക്കോളജി/ ചൈല്‍ഡ് ഡെവലപ്മെന്റ് അല്ലെങ്കില്‍ ബിരുദവും ചൈല്‍ഡ് എജുക്കേഷന്‍ ഡെവലപ്പ്മെന്റ്/ പ്രൊട്ടക്ഷന്‍ ഇഷ്യൂസ് എന്നിവയിലുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും) ഇന്റര്‍പ്രെട്ടേഴ്സ്, (സ്പെഷ്യല്‍ ട്രെയിനിംഗ് ഇന്‍ സൈന്‍ ലാംഗ്വേജ്) ട്രാന്‍സ്ലേറ്റേഴ്സ് (ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാഗ്വേജ്, ഇന്‍ര്‍പ്രെട്ടേഴ്സ്, സട്രോങ്ങ് ലാംഗ്വേജ് സ്‌കില്‍ റലവെന്റ് എക്സ്പീരിയന്‍സ് ആന്റ് പൊട്ടെന്‍ഷ്യലി സ്പെഷ്യലൈസ്ഡ് ട്രെയിനിങ്ങ്), സ്പെഷ്യല്‍ എജുക്കേറ്റേഴ്സ് (ബിഎഡ് ഇന്‍ ഹിയറിംഗ് ഇമ്പയര്‍മെന്റ്/ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍), വിദഗ്ദര്‍ (മെന്‍ഡല്‍ ഹെല്‍ത്ത്, മെഡിസിന്‍, ചൈല്‍ഡ് ഡെവലപ്പ്മെന്റില്‍ പരിശീലനം നേടിയിരിക്കണം). യോഗ്യതയുള്ളവര്‍ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം മാര്‍ച്ച് 28 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ നല്‍കണം. ഫോണ്‍: 0490 2326199

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign